നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച സൊമാലിയന്‍ പൗരന്‍ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതമാക്കി

  Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച സൊമാലിയന്‍ പൗരന്‍ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതമാക്കി

  ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയാറാക്കി അവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്

  (PTI Photo/R Senthil Kumar)

  (PTI Photo/R Senthil Kumar)

  • Share this:
   ഹൈദരാബാദ്: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച 23 കാരനായ സോമാലിയൻ പൗരൻ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. ഡിസംബർ 12 ന് നഗരത്തിലെത്തിയ സോമാലിയൻ വിദ്യാർഥിയെയാണ് ബുധനാഴ്ച കാണാതായത്. ചൊവ്വാഴ്ചയാണ് ഇയാൾക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

   ആശുപത്രിയിൽ നിന്നും ഇയാളെ കാണാതായതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ ഹൈദരാബാദ് സിറ്റി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരും ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരും ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കാണാതായ ഇയാളുടെ ചിത്രം പോലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

   ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയാറാക്കി അവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

   Also read- Andhra Pradesh Bus Accident| ആന്ധ്രാ പ്രദേശിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപതുപേർ മരിച്ചു

   Omicron | ന്യൂഡല്‍ഹിയില്‍ 4 കേസുകള്‍ കൂടി; രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 45

   ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോണ്‍ (Omicron) കേസുകളുടെ എണ്ണം നാല്‍പത്തിയഞ്ച് ആയി.

   ഡല്‍ഹിയില്‍ മാത്രം ആറ് രോഗബാധിതരാണുള്ളത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ലായെന്നും രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

   അതിനിടെ, രാജ്യത്ത് കൊവിഡ് വാക്‌സീന്‍ (covid vaccine) മൂന്നാം ഡോസിന് ഇപ്പോള്‍ മാര്‍ഗ്ഗരേഖയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് എല്ലാവര്‍ക്കും രണ്ടു ഡോസ് വാക്‌സീന്‍ നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മൂന്നാം ഡോസ് നല്‍കണമെന്ന് രാജ്യത്ത് ഇപ്പോഴുള്ള രണ്ടു വിദഗ്ധ സമിതികളും നിര്‍ദേശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

   Also Read- Train Journey | ഉറക്കത്തിനിടെ ട്രെയിനിലെ അപ്പർ ബർത്തിൽനിന്ന് വീണ് 72കാരൻ മരിച്ചു

   അതേ സമയം രണ്ടു ഡോസ് വാക്‌സീന്‍ ഒമിക്രോണിന് എതിരെ കാര്യമായ പ്രതിരോധം നല്‍കില്ലെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

   Omicron | സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ; രോഗബാധ തിരുവനന്തപുരത്തും എറണാകുളത്തും

   തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നാലുപേർക്ക് കൂടി ഒമിക്രോൺ (Omicron) രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്തും (Thiruvananthapuram) എറണാകുളത്തുമാണ് (Ernakulam) പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.

   Also read- Omicron | പ്രതിരോധ നടപടികൾ കടുപ്പിച്ചു; അടിയന്തര സാഹചര്യം നേരിടാൻ എറണാകുളം ജില്ല സജ്ജം

   കോംഗോയിൽനിന്ന് വന്ന എറണാകുളം സ്വദേശിയിലും യുകെയിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 22 വയസുള്ള പെൺകുട്ടിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളത്ത് 34 വയസുകാരനിലും പുതിയതായി രോഗം കണ്ടെത്തി.

   എറണാകുളത്താണ് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇന്ന് സ്ഥിരീകരിച്ച മറ്റ് രണ്ടു കേസുകൾ സമ്പർക്കത്തിലൂടെയുള്ളതാണ്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം അഞ്ചായി.
   Published by:Naveen
   First published:
   )}