ഓക്സ്ഫോർഡ് - അസ്ട്രാസെനെക വാക്സിന്‍റെ മൂന്നാം ഡോസ് രോഗപ്രതിരോധ ശേഷി കൂട്ടുന്നുവെന്ന് പഠനം

Last Updated:

വാക്‌സിനിൽ നിന്നുള്ള പാർശ്വഫലങ്ങൾ രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകൾക്ക് ശേഷം ആദ്യ ഡോസുകളേക്കാൾ കുറയുന്നു എന്നാണ് ഓക്‌സ്‌ഫോർഡ് പഠനം സൂചിപ്പിക്കുന്നത്

AstraZeneca vaccine
AstraZeneca vaccine
ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനികൾ വികസിപ്പിച്ചെടുത്ത അസ്ട്രാസെനെക വാക്സിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകൾ പ്രതിരോധശേഷി വർധിപ്പിക്കുന്നുവെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. അസ്ട്രാസെനെക വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾക്കിടയിലെ 45 ആഴ്ച നീണ്ട ഇടവേള മെച്ചപ്പെട്ട രോഗപ്രതിരോധശേഷി നൽകുന്നുവെന്നും വാക്‌സിന്റെ മൂന്നാമത്തെ ഡോസ് ആന്റിബോഡിയും ടി-സെൽ രോഗപ്രതിരോധ പ്രതികരണങ്ങളും വർദ്ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.
ജനങ്ങൾക്ക് രണ്ടാമത്തെ ഡോസുകൾ നൽകുന്നതിലെ കാലതാമസത്തെക്കുറിച്ച് ആശങ്കയുള്ള,  വാക്സിൻ ഡോസുകൾ കുറവുള്ള രാജ്യങ്ങൾക്ക് ഇത് ആശ്വാസകരമായ വാർത്തയായിരിക്കുമെന്നാണ് ഓക്സ്ഫോർഡ് ട്രയലിന്റെ പ്രധാന ഗവേഷകന്‍ ആൻഡ്രൂ പൊള്ളാർഡ് അറിയിച്ചത്.
ആദ്യത്തെ ഡോസ് എടുത്ത ശേഷം 10 മാസത്തെ കാലതാമസത്തിനുശേഷവും രണ്ടാമത്തെ ഡോസ് കുത്തിവെച്ചാൽ മികച്ച പ്രതികരണമുണ്ട്. ഇതുകൊണ്ടാണ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മൂന്നാം ഡോസുകൾ ആവശ്യമുണ്ടോ എന്ന് ചർച്ചകൾ രൂപപ്പെടുന്നത്. എന്നാൽ, ആസ്ട്രാസെനെക വാക്സിന്റെ മൂന്നാം ഡോസിന്റെ ഫലങ്ങൾ പോസിറ്റീവ് ആണെന്ന് ഗവേഷകർ പറഞ്ഞു.
advertisement
“രോഗപ്രതിരോധ ശേഷി കുറയുന്നത് കാരണമായോ അല്ലെങ്കിൽ പുതിയ വൈറസ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോ ബൂസ്റ്റർ ഡോസുകൾ ആവശ്യമുണ്ടോ എന്ന് അറിയില്ല,”പഠനത്തിന്റെ പ്രധാന മുതിർന്ന എഴുത്തുകാരിയായ തെരേസ ലാംബെ പറഞ്ഞു. എന്നാൽ ആസ്ട്രാസെനെക വാക്സിൻ എടുക്കുന്നത് ആന്റിബോഡി പ്രതികരണത്തെ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും ഗവേഷണം തെളിയിക്കുന്നു. മൂന്നാമത്തെ ഡോസ് ആവശ്യമാണെന്ന് കണ്ടെത്തിയാൽ നന്നാവുമെന്നും ലാംബെ പറഞ്ഞു.
advertisement
ഏകദേശം160 രാജ്യങ്ങളിലാണ് വാക്സിൻ വിതരണം നടന്നുവരുന്നത്. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ ഒരു നാഴികക്കല്ലായിട്ടാണ് കുത്തിവെപ്പ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നിരുന്നാലും, യുഎസ് കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ വികസിപ്പിച്ചെടുത്ത വാക്സിൻ പോലെ, അപൂർവ്വം കേസുകളിൽ രക്തംകട്ട പിടിക്കുക പോലെയുള്ള ആശങ്കകൾ വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് ചില ആശങ്കകൾക്ക് ഇടവരുത്തിയിട്ടുണ്ട്.
ഇതിന്റെ ഫലമായി പല രാജ്യങ്ങളും വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയും അപകടസാധ്യത കുറവുള്ള ചെറുപ്പക്കാരിൽ വാക്സിന്റെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു. വാക്‌സിനിൽ നിന്നുള്ള പാർശ്വഫലങ്ങൾ ആദ്യ ഡോസുകളേക്കാൾ രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകൾക്ക് ശേഷം കുറയുന്നു എന്നാണ് ഓക്‌സ്‌ഫോർഡ് പഠനം സൂചിപ്പിക്കുന്നത് . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പുറത്തിറക്കിയ പഠനത്തിൽ ഫൈസർ / ബയോൻടെക് വികസിപ്പിച്ചെടുത്ത ആസ്ട്രാസെനെക വാക്‌സിനുകളുടെ ഇതര ഡോസുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി.
advertisement
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കോവിഷീൽഡ് വാക്സിൻ വിതരണത്തിലെ കുറവ് കണക്കിലെടുത്ത് രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈ പഠനം പ്രാധാന്യമർഹിക്കുന്നതാണ്. ആസ്ട്രാസെനെക കോവിഡ് -19 വാക്സിൻ (കോവിഷീൽഡ് ഉൾപ്പെടെ) അണുബാധ തടയുന്നതിനും ലോകമെമ്പാടുമുള്ള മരണങ്ങൾ കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഓക്സ്ഫോർഡ് - അസ്ട്രാസെനെക വാക്സിന്‍റെ മൂന്നാം ഡോസ് രോഗപ്രതിരോധ ശേഷി കൂട്ടുന്നുവെന്ന് പഠനം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement