പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു; വാക്സിനേഷന്റെ പ്രാധാന്യം ആവർത്തിച്ച് പ്രധാനമന്ത്രി
- Published by:Naseeba TC
- news18-malayalam
Last Updated:
കൊറോണ വൈറസിനെ ചെറുക്കാനുള്ള ചുരുങ്ങിയ മാർഗങ്ങളിൽ ഒന്നാണ് വാക്സിനെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹിയിലെ എയിംസിൽ വച്ചാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. നാൽപത്തിയഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെ ചെറുക്കാനുള്ള ചുരുങ്ങിയ മാർഗങ്ങളിൽ ഒന്നാണ് വാക്സിൻ. അർഹത ലഭിച്ചവരെല്ലാം വാക്സിൻ സ്വീകരിക്കണം. കോവിൻ വെബ്സൈറ്റിൽ എല്ലാവരും പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഒരുമിച്ചുനിന്ന് കോവിഡിനെ തോൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാർച്ച് എട്ടിനാണ് പ്രധാനമന്ത്രി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ആദ്യവാക്സിൻ നൽകിയ പുതുച്ചേരിയിൽ നിന്നുള്ള നഴ്സ് പി നിവേദ തന്നെയാണ് ഇത്തവണയും പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയത്.
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണ് കഴിഞ്ഞ ഓരോ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 115,736 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം ഉണ്ടായ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,01,785 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 1,17,92,135 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
advertisement
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് നിലവിൽ 8,43,473 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആക്ടീവ് കേസുകളും മരണനിരക്കും ഉയരുന്നതും രാജ്യത്ത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 630 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,66,177 ആയി ഉയർന്നിരിക്കുകയാണ്.
Got my second dose of the COVID-19 vaccine at AIIMS today.
Vaccination is among the few ways we have, to defeat the virus.
If you are eligible for the vaccine, get your shot soon. Register on https://t.co/hXdLpmaYSP. pic.twitter.com/XZzv6ULdan
— Narendra Modi (@narendramodi) April 8, 2021
advertisement
അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷമാമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കോവിഡ് വാക്‌സിന്‍ ക്ഷമാമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിന്‍ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
Also Read-Covid Second Wave | കോവിഡ് രണ്ടാം തരംഗത്തിൽ രോഗലക്ഷണങ്ങളിൽ പ്രകടമായ മാറ്റങ്ങളെന്ന് റിപ്പോർട്ട്
മുംബൈ നഗരത്തില്‍ വാക്‌സിന്‍ സ്റ്റോക് അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ഉള്ളതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അറിയിച്ചിരുന്നു. തങ്ങളുടെ കൈവശം ഒരു ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്‌സിന്‍ ക്ഷാമമുണ്ടെന്നും മുംബൈ മേയര്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
advertisement
മഹാരാഷ്ട്രയില്‍ 14 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമേ ഉള്ളൂവെന്നും ഇത് മൂന്ന് ദിവസത്തേക്ക് മാത്രമേ തികയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആന്ധ്രപ്രദേശിലും വാക്‌സിന്‍ കുറവാണെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തി. ആന്ധ്രപ്രദേശില്‍ 3.7 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
Location :
First Published :
April 08, 2021 8:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു; വാക്സിനേഷന്റെ പ്രാധാന്യം ആവർത്തിച്ച് പ്രധാനമന്ത്രി