കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം വീട്ടിലെത്തിക്കും; പരിമിതമായ മതാചാരങ്ങള്‍ നടത്താന്‍ അനുവദിക്കും; മുഖ്യമന്ത്രി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോവിഡ് ബാധിച്ച് മരിച്ചവര്‍ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളില്‍ മേലുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണിക്കൂറില്‍ താഴെയായിരിക്കും വീട്ടില്‍ അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കോവിഡ് ബാധിച്ച് മരിച്ചവര്‍ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളില്‍ മേലുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വലിയ തിരമാല അതിവേഗം ഉയരുകയും ആഞ്ഞടിച്ച് നാശം വിതയ്ക്കുകയും ചെയ്യുന്നതിന് സമാനമാണ് കോവിഡ് മഹാമാരി ആഘാതമേല്‍പ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരമാലയുടെ ശക്തി തടഞ്ഞു നിര്‍ത്തി ഒഴുക്ക് മന്ദഗതിയിലാക്കുക എന്ന പ്രതിരോധ മാര്‍ഗമാണ് നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി നാം സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു തരംഗം പെട്ടെന്നുയര്‍ന്ന് നാശം വിതച്ച് പെട്ടെന്ന് താഴ്ന്ന് കടന്നു പോകുന്നതിന് സമാനമല്ല കേരളത്തിലെ കോലവിഡ് തരംഗത്തിന്‍രെ ഗതിയെന്ന് അദ്ദേഹം പറഞ്ഞു. സമയമെടുത്താണ് അവസാനിക്കുക.. അതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
അതേസമയം സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂര്‍ 1162, പാലക്കാട് 1005, മലപ്പുറം 923, കോഴിക്കോട് 913, വയനാട് 193, കണ്ണൂര്‍ 594, കാസര്‍ഗോഡ് 415 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,97,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,902 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,181 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1979 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Location :
First Published :
June 29, 2021 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം വീട്ടിലെത്തിക്കും; പരിമിതമായ മതാചാരങ്ങള്‍ നടത്താന്‍ അനുവദിക്കും; മുഖ്യമന്ത്രി