Covid Vaccine | ആസ്ട്രസെനക വാക്‌സിന്റെ പരിരക്ഷ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും; പഠനം

Last Updated:

ഫൈസര്‍, മൊഡേണ വാക്‌സിനുകളെക്കാള്‍ കൂടുതല്‍ ടി സെല്ലുകള്‍ ഉല്പാദിപ്പിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് കഴിയുന്നു

astrazeneca vaccine
astrazeneca vaccine
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക വാക്‌സിന്റെ പരിരക്ഷ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ്, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആന്റിബോഡികള്‍ ക്ഷയിച്ച് കഴിഞ്ഞാലും ശരീരത്തില്‍ വാക്‌സിന്‍ സുപ്രധാന കോശങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും.
ഫൈസര്‍, മൊഡേണ വാക്‌സിനുകളെക്കാള്‍ കൂടുതല്‍ ടി സെല്ലുകള്‍ ഉല്പാദിപ്പിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് കഴിയുന്നു. ടി സെല്ലുകളെ അളക്കാന്‍ കഴിയില്ല. എന്നാല്‍ ഇത് ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ പരിരക്ഷ നല്‍കുന്നു.
അതേസമയം കോവിഡ് മൂന്നാം തരംഗം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുമെന്ന് പുതിയ പഠനം. അതേസമയം രണ്ടാം തരംഗം പോലെ മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കാണ്‍പുര്‍ ഐ ഐ ടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഐ ഐ ടിയിലെ ഗണിതശാസ്ത്ര വിശകലന സംവിധാനമായ സൂത്രത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രൊഫ. മനീന്ദ്ര അഗര്‍വാളാണ് ഇതുസംബന്ധിച്ച പഠനത്തിന് നേതൃത്വം നല്‍കിയത്.
advertisement
ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ കാലളവിലായിരിക്കും കോവിഡിന്റെ മൂന്നാമത്തെ തരംഗം രാജ്യത്ത് എത്തുന്നതെന്ന് മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. മൂന്നാം തരംഗത്തെ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ മോഡലിലൂടെ പല തലതത്തിലും രീതിയിലുമുള്ള വിശകലനങ്ങളും കണക്കുകൂട്ടലുകളും നടത്തിയതായി മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.
ഈ പഠനത്തില്‍ വ്യക്തമായ പ്രധാനപ്പെട്ട കാര്യം, മൂന്നാം തരംഗം രണ്ടാമത്തെ തരംഗത്തെപ്പോലെ രൂക്ഷമാകില്ല എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്ന പുതിയ വേരിയന്റ് ഓഗസ്റ്റ് അവസാനത്തോടെ വന്നാല്‍ മാത്രമായിരിക്കും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ മൂന്നാമത്തെ തരംഗം രാജ്യത്ത് വരിക. കോവിഡ് മൂന്നാമത്തെ തരംഗം ആദ്യ തരംഗത്തിന് തുല്യമായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമായതായി മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
advertisement
ആദ്യ തരംഗത്തില്‍ രോഗബാധിതരായവര്‍ മൂന്നാം തരംഗത്തില്‍ വീണ്ടും കോവിഡിന്റെ പിടിയില്‍ അകപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ആദ്യ തരംഗത്തില്‍ രോഗബാധിതരായ അഞ്ചു മുതല്‍ 20 ശതമാനം പേര്‍ക്ക് പ്രതിരോധ ശേഷി നഷ്ടപ്പെടാനാണ് സാധ്യതയെന്നും പഠനസംഘം വിലയിരുത്തുന്നു. പുതിയ വകഭേദങ്ങള്‍ നിലവിലുള്ള വാക്‌സിനുകളെ മറികടക്കുമെന്ന ആശങ്കയും നിലവിലുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഒക്ടോബറില്‍ മൂന്നാം തരംഗ സാധ്യത പഠന റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | ആസ്ട്രസെനക വാക്‌സിന്റെ പരിരക്ഷ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും; പഠനം
Next Article
advertisement
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ  ബെന്യാമിൻ
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ ബെന്യാമിൻ
  • ബെന്യാമിൻ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ വിമർശിച്ചവരെ എലിവാണങ്ങൾ എന്ന് വിളിച്ചു.

  • അതിനാൽ വിമർശകരെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർത്ഥിക്കുകയല്ലാതെ മാർഗമില്ലെന്ന് പറഞ്ഞു.

  • സാക്ഷരത, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, ആരോഗ്യ സൂചിക എന്നിവയിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് ബെന്യാമിൻ.

View All
advertisement