സാമൂഹിക പ്രതിരോധം കൊറോണയെ തോൽപിക്കുമോ? ഇക്കാര്യം അറിഞ്ഞിരിക്കണം

Last Updated:

കോറോണയും ഹെർഡ്‌ ഇമ്മ്യൂണിറ്റിയും | ഈ കൊറോണ കാലത്ത് ലോകം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് HERD IMMUNITY അഥവാ സാമൂഹിക പ്രതിരോധം അഥവാ കൂട്ടപ്രതിരോധം എന്നത്. (എഴുതിയത് - ഡോ. ദീപക് എൻ എസ്, ഡോ. ജയസൂര്യ പി.ജി)

സാമൂഹിക പ്രതിരോധത്തെ കുറിച്ച് പല തരത്തിലുള്ള മിഥ്യാധാരണകളും ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നു. ഹെർഡ്‌ ഇമ്മ്യൂണിറ്റി നേടിയെടുക്കുവാൻ സാധിച്ചാൽ കോവിഡ് 19നെ പൂർണമായും തുരത്തുവാൻ സാധിക്കും എന്ന് പോലും പലരും പറഞ്ഞുവെയ്ക്കുന്നു.
പലരുടെയും മനസിലുള്ള സംശയങ്ങൾ നമുക്ക് വിശകലനം ചെയ്ത് നോക്കാം.
എന്താണ് ഹെർഡ്‌ ഇമ്മ്യൂണിറ്റി?
ഒരു സമൂഹത്തിലെ വലിയ ജനവിഭാഗം (>60%-70%) രോഗകാരിയായ വൈറസിനോ ബാക്ടീരിയയ്‌ക്കോ എതിരെ വാക്സിനേഷൻ വഴിയോ മുമ്പ് രോഗം വന്ന് ഭേദമായത് വഴിയോ രോഗപ്രതിരോധശേഷി നേടുകയും, അതുവഴി സമൂഹത്തിൽ തുടർ രോഗവ്യാപനം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നതിനെയാണ് സാമൂഹിക പ്രതിരോധം അഥവാ ഹെർഡ്‌ ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്.
advertisement
രണ്ടു തരത്തിൽ നമുക്ക് സാമൂഹിക പ്രതിരോധം നേടിയെടുക്കുവാൻ സാധിക്കും.
1) ഫലപ്രദമായ വാക്സിനേഷൻ എടുക്കുന്നത് വഴി. അതിനായി ഭൂരിഭാഗം ജനങ്ങൾക്കും വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമാകേണ്ടതുണ്ട്. അതുവഴി നമുക്ക് തുടർ രോഗവ്യാപനം തടയുവാൻ സാധിക്കും. measels, mumps എന്നിവയ്ക്കൊക്കെ എതിരെ നമ്മൾ പ്രതിരോധം നേടിയത് ഇതുവഴി തന്നെയാണ്.
2) സമൂഹത്തിലെ 60 മുതൽ 70 ശതമാനം വരെ ജനങ്ങൾക്ക് രോഗബാധ ഉണ്ടാവുകയും തുടർന്ന് അവർ രോഗത്തിൽ നിന്നും മുക്തി നേടി രോഗത്തിനെതിരെ പ്രതിരോധ ശേഷി നേടിയെടുക്കുന്നത് വഴി.
advertisement
കോവിഡ് 19ന് നമുക്ക് ഇതുവരെയും ഒരു ഫലപ്രദമായ വാക്സിൻ നിർമ്മിക്കുവാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ കോവിഡ് 19നെ നേരിടാൻ ആദ്യത്തെ രീതി പ്രായോഗികമാവുകയില്ല.
ആയതിനാൽ തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് രണ്ടാമത്തെ രീതി വഴി നമുക്ക് COVID 19നു എതിരെ സാമൂഹിക പ്രതിരോധം നേടിയെടുക്കുവാൻ സാധിക്കുമോ എന്നുള്ളതാണ്.
ഇന്ത്യയിൽ ഹെർഡ്‌ ഇമ്മ്യൂണിറ്റി വഴി രോഗവ്യാപനം തടയുവാൻ സാധിക്കുമോ? എന്തുകൊണ്ട്?
ഇല്ല (വാക്‌സിൻ കണ്ടെത്തുന്നതുവരെ)
1) ഇന്ത്യയുടെ ജനസംഖ്യയുടെ 60 മുതൽ 70 ശതമാനം വരെ ജനങ്ങൾക്ക് അസുഖം വരികയും അത് മാറുകയും തുടർന്ന് 19ന് എതിരെ രോഗപ്രതിരോധശേഷി നേടുകയും ചെയ്യണം. എന്നാൽ, ഇത്രയും ജനസംഖ്യയ്ക്ക് അസുഖം വരുന്നതിനനുസരിച്ച് മരണനിരക്കും ക്രമാതീതമായി കൂടും. അതിനാൽ ഈ രീതിക്ക് പ്രായോഗികത കുറവുണ്ട്.
advertisement
2) ഇന്ത്യയിൽ ജീവിതശൈലി രോഗങ്ങൾ (Life style disease like Type 2 DM, Hypertension) ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ തന്നെ കോവിഡ് 19 ബാധിച്ചു കഴിഞ്ഞാലും അവരിൽ കോംപ്ലിക്കേഷൻസ് ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
3) കോവിഡ് 19നെ കുറിച്ചുള്ള പൂർണമായ പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ. റീ-ഇൻഫെക്ഷൻ സാധ്യതകളെ കുറിച്ചും ഒരുതവണ രോഗം വന്നാൽ പ്രതിരോധശേഷി എത്രത്തോളം നിലനിൽക്കും എന്നതിനെക്കുറിച്ചും ഉള്ള വിദഗ്ധ പഠനങ്ങൾ നടക്കുന്നതെ ഉള്ളു. ലോകാരോഗ്യ സംഘടനയ്ക്ക് പോലും പലതിനെ പറ്റിയും വ്യക്തമായ ഒരു ഉത്തരം ഇപ്പോഴും ഇല്ല.
advertisement
യുകെയില്‍ ആദ്യഘട്ടത്തില്‍ ഹെർഡ്‌ ഇമ്മ്യൂണിറ്റി എന്ന ആശയം പരീക്ഷിക്കാനൊരുങ്ങിയെങ്കിലും ഇതില്‍ നിന്ന് ബോറിസ് ജോൺസൺ സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. എത്ര മുൻകരുതല്‍ സ്വീകരിച്ചാലും മരണസംഖ്യ വളരെ വലുതായിരിക്കുമെന്നതാണ് കാരണം. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതോടെ ആരോഗ്യമേഖലയ്ക്ക് താങ്ങാനാവാത്ത സ്ഥിതി വരുമെന്നും മുന്നറിയിപ്പുണ്ടായി.
ഈ സാഹചര്യങ്ങൾ ഒക്കെ പരിശോധിക്കുമ്പോൾ ഹെർഡ്‌ ഇമ്മ്യൂണിറ്റി നേടാനായി ശ്രമിക്കുന്നത് വലിയൊരു വിപത്തിലേക്ക് മാത്രമേ പോവുകയുള്ളൂ. ഈ വിഷയത്തിൽ വിശദമായ പഠനങ്ങളും ചർച്ചയും നടക്കേണ്ടിയിരിക്കുന്നു.
സാമൂഹിക അകലം പാലിക്കുന്നതിലൂടെയും, കൈ ഉറകൾ, ഫേസ് മാസ്ക്, ധരിക്കുന്നതിലൂടെയും, സോപ്പ്, സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെയും കൂടുതൽ ടെസ്റ്റുകൾ ചെയ്യുന്നതിലൂടെയും പോസിറ്റീവ് കേസുകളുടെ കൃത്യമായ ഐസൊലേഷനിലൂടെയും മാത്രമേ നമുക്ക് കോവിഡ് 19നെ പ്രതിരോധിക്കുവാൻ സാധിക്കുകയുള്ളൂ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
സാമൂഹിക പ്രതിരോധം കൊറോണയെ തോൽപിക്കുമോ? ഇക്കാര്യം അറിഞ്ഞിരിക്കണം
Next Article
advertisement
ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ
ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ
  • ഇൻഡിഗോ 610 കോടി രൂപയുടെ ടിക്കറ്റ് റീഫണ്ടുകൾ നൽകി.

  • ആറാം ദിവസവും 500-ലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.

  • സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് കർശന നിർദ്ദേശം നൽകി.

View All
advertisement