നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് തകർത്ത ചെറുകിട വ്യവസായ മേഖല; ഇതുവരെയുള്ള നഷ്ടം 25,000 കോടിയിലേറെ

  കോവിഡ് തകർത്ത ചെറുകിട വ്യവസായ മേഖല; ഇതുവരെയുള്ള നഷ്ടം 25,000 കോടിയിലേറെ

  സംസ്ഥാനത്ത് 1,75,000 ചെറുകിട വ്യവസായ സംരഭങ്ങളുണ്ട്. മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികള്‍ 40 ലക്ഷം.

  representative image

  representative image

  • Share this:
  കോഴിക്കോട്: രണ്ട് പ്രളയങ്ങളുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ചെറുകിട വ്യവസായ മേഖല കരകയറുന്നതിനിടെയാണ് കൊവിഡ് തിരിച്ചടിയുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങളില്‍ ബഹുഭൂരിഭാഗവും ആരംഭിച്ചത്  ബാങ്ക് വായ്പകളുടെ പിന്‍ബലത്തിലാണ്.

  കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖല. ലോക്ക്ഡൗണ്‍മൂലം സമാനതകളില്ലാത്ത നഷ്ടമാണ് ചെറുകിട വ്യവസായ മേഖലയ്ക്കുണ്ടായിരിക്കുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇതുവരെയുണ്ടായ നഷ്ടം മാത്രം 25,000 കോടിയോളമാണ്. സര്‍ക്കാര്‍ സഹായമില്ലാതെ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലാണ് വ്യവസായികള്‍.

  സംസ്ഥാനത്ത് 1,75,000 ചെറുകിട വ്യവസായ സംരഭങ്ങളുണ്ട്. മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികള്‍ 40 ലക്ഷം. ലോക്ക് ഡൗണില്‍ ഇളവ്  ലഭിച്ചെങ്കിലും ഇതുവരെ തുറക്കാനായത് 50 ശതമാനത്തില്‍ താഴെ വ്യവസായ യൂണിറ്റുകള്‍ മാത്രമാണ്.
  You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; മരണസംഖ്യ 3,156 [NEWS]
  തൊഴിലാളികള്‍ക്ക് എത്താന്‍ കഴിയാത്തതിനാലാണ് വ്യവസായ യൂണിറ്റുകളിലധികവും തുറക്കാനാകാതെ വന്നത്. തുറന്നുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാകട്ടെ 50 ശതമാനത്തില്‍ താഴെ തൊഴിലാളികൾ മാത്രമാണ് എത്തുന്നത്. ഫുഡ് യൂണിറ്റുകളില്‍ പലസാധനങ്ങളും കെട്ടിക്കിടന്ന് നശിച്ചുകഴിഞ്ഞു.

  പലിശയില്ലാതെ വായ്പയും സബ്സിഡിയും അനുവദിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് സ്‌മോള്‍ സ്‌കെയില്‍ ഇ്ന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഖാലിദ് ഹാപ്പി പറഞ്ഞു.

  പൊതുഗതാഗത സംവിധാനം സജീവമായാലേ തൊഴിലാളികള്‍ക്ക് യൂണിറ്റുകളിലെത്താന്‍ കഴിയുകയുള്ളു. അതിഥി തൊഴിലാളികളില്‍ നല്ലൊരു ശതമാനം തിരിച്ചുപോയതും കടുത്ത പ്രതിസന്ധിക്ക് കാരണമായി. രണ്ട് വര്‍ഷമെങ്കിലും കഴിഞ്ഞാലേ ചെറുകിട വ്യവസായങ്ങള്‍ പൂര്‍വാവസ്ഥയിലാവുകയുള്ളുവെന്നാണ് വ്യവസായികള്‍ പറയുന്നത്.

  First published:
  )}