നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തെരഞ്ഞെടുപ്പ് യോഗത്തിനായി കൊണ്ടുപോയ 16 കാരനെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ പരാതി

  തെരഞ്ഞെടുപ്പ് യോഗത്തിനായി കൊണ്ടുപോയ 16 കാരനെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ പരാതി

  കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. വൈപ്പിന്‍ സ്വദേശിയായ യുവാവിനെതിരെ മുളവുകാട് പോലീസ് കേസെടുത്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: തെരഞ്ഞെടുപ്പ് യോഗത്തിനായി കൂട്ടിക്കൊണ്ടു പോയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. വൈപ്പിന്‍ സ്വദേശിയായ യുവാവിനെതിരെ മുളവുകാട് പോലീസ് കേസെടുത്തു. കൊച്ചിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി.

   ഒളിവിലുള്ള പ്രതിയ്ക്കു വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

   ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാനായാണ് 16 കാരനായ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എറണാകുളം നഗരത്തില്‍ നടന്ന പരിപാടിയ്ക്ക് ശേഷം നഗരത്തിലെ ബാറില്‍ നിന്ന് കുട്ടിയ്ക്ക് മദ്യം നല്‍കി.

   മദ്യപിച്ച് കുട്ടി അബോധാവസ്ഥയിലായതോടെ സമീപത്തു തന്നെയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് പ്രതി കുട്ടിയുമായി തങ്ങുകയായിരുന്നു.

   പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ കുട്ടി അവശനിലയിലായതോടെ വീട്ടുകാര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

   തുടര്‍ന്ന് കുട്ടിയുടെ അമ്മ മുളവുകാട് പോലീസ് സ്‌റ്റോഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പോലീസ് പ്രാഥമിക തെളിവുശേഖരണവും നടത്തി.

   Also Read-ഭർത്താവിനെ കെട്ടിയിട്ട് മുൻ ഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാത്സംഗം ചെയ്തു

   മറ്റൊരു സംഭവത്തിൽ,  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രഹസ്യമായി ഒപ്പം താമസിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍ ആയി. ജാര്‍ഖണ്ഡ് സ്വദേശി സോനാലാല്‍(20) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെണ്‍കുട്ടിക്കൊപ്പമാണ് നെടുങ്കണ്ടത്തിന് സമീപത്തെ ഏലത്തോട്ടത്തില്‍ ഇയാൾ താമസിച്ചിരുന്നത്. ഇരുവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. നെടുങ്കണ്ടത്തെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു സോനാലാൽ. ഇയാൾ ജാർഖണ്ഡിൽനിന്ന് പോരുമ്പോൾ പെൺകുട്ടിയെയും ഒപ്പം കൂട്ടിയിരുന്നു.

   Also Read-ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 18കാരൻ അറസ്റ്റിൽ

   ഇരുവരും നാട്ടിൽനിന്ന് ഒളിച്ചോടുകയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിക്ക് പനി പിടിച്ചതിനെ തുടർന്ന് ശനിയാഴ്ച രണ്ടുപേരും നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നിയ ആശുപത്രി അധികൃതർ, പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു. ഇതേതുടർന്ന് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് 16 വയസ്സാണെന്ന് കണ്ടെത്തി.

   ഇതേത്തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ വിളിച്ച് ആശുപത്രി അധികൃതർ വിവരം നല്‍കി. പൊലീസിനെ വിളിപ്പിച്ച ശേഷം പെൺകുട്ടിയെയും യുവാവിനെയും ഒരു മുറിയിൽ ഇരുത്തിയിരുന്നു. എന്നാൽ അതിനിടെ ഇവര്‍ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു. തിരികെ ജാര്‍ഖണ്ഡിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ എറണാകുളത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
   Published by:Naseeba TC
   First published:
   )}