ഭർത്താവിനെ കെട്ടിയിട്ട് മുൻ ഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാത്സംഗം ചെയ്തു

Last Updated:

ആദ്യ വിവാഹത്തിൽ കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് യുവതി വീണ്ടും വിവാഹം കഴിച്ചത്

മുൻ ഭർത്താവിന്റെ സഹോദരൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. രാജസ്ഥാൻ ജില്ലയിലെ ബരൻ ജില്ലയിലാണ് സംഭവം. രണ്ടാം ഭർത്താവിന്റെ മുന്നിൽ വെച്ച് മുൻ ഭർത്താവിന്റെ സഹോദരൻ ബലാത്സഗം ചെയ്തെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
രണ്ടാം ഭർത്താവിനും കുഞ്ഞിനും ഇളയ സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ മുൻ ഭർത്താവിന്റെ സഹോദരനും മറ്റ് നാല് പേരും തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടക്കുന്നത്. ശനിയാഴ്ച്ച രാത്രി ചജ്വാർ ഗ്രാമത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.
തന്നേയും ഭർത്താവിനേയും കുഞ്ഞിനേയും ഒപ്പമുണ്ടായിരുന്ന സഹോദരിയേയും കെട്ടിയിട്ട് അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയതായി യുവതി പറയുന്നു. ഭർത്താവിനെ മർദ്ദിച്ച സംഘം അദ്ദേഹത്തിന്റെ കൈയ്യും കാലും കെട്ടിയിട്ടു. ശേഷം മുൻ ഭർത്താവിന്റെ സഹോദരൻ ഭർത്താവിന്റെ മുന്നിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
advertisement
ആദ്യ വിവാഹത്തിൽ കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് യുവതി വിവാഹമോചനം നേടി രണ്ടാമതും വിവാഹം കഴിച്ചത്. യുവതിയുടെ പരാതിയിൽ ഞായറാഴ്ച്ച മുൻ ഭർത്താവിന്റെ സഹോദരനേയും മറ്റ് രണ്ടു പേരേയും പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ പീഡിപ്പിച്ചതിന് ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. അവശയായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും പാടത്ത് നിന്നും റോഡിലെത്തിയതിന് ശേഷം മറ്റുള്ളവരുടെ സഹായത്തോടെയാണ് തിരിച്ച് വീട്ടിലെത്തിയത്. ഇവരെ വീട്ടിലെത്താൻ സഹായിച്ചവരാണ് പൊലീസിൽ വിവരം അറിയിച്ചത്.
advertisement
യുവതിയുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച്ച തന്നെ യുവതിയുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി. തിങ്കളാഴ്ച്ച മജിസ്ട്രേറ്റിന് മുന്നിലെത്തി യുവതി മൊഴി നൽകുകയും ചെയ്തു.
കേസിൽ മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മുൻ ഭർത്താവിനുമെതിരെ യുവതി നേരത്തേ നൽകിയ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിക്കെതിരെ മുൻ ഭർത്താവും പരാതി നൽകിയിട്ടുണ്ട്. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്.
advertisement
മറ്റൊരു സംഭവത്തിൽ, സൗന്ദര്യത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ നിരന്തര അധിക്ഷേപത്തിൽ സഹികെട്ട യുവതി പരാതി നൽകി. അഹമ്മദാബാദ് സ്വദേശിനിയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭർത്താവിന്‍റെ മുൻ കാമുകിയുമായി താരതമ്യപ്പെടുത്തിയായിരുന്നു അധിക്ഷേപവും ഉപദ്രവും എന്നാണ് യുവതി ആരോപിക്കുന്നത്. ഭാര്യയ്ക്ക് ഇരുണ്ട നിറമാണെന്നും തടി കൂടുതലാണെന്നുമായിരുന്നു മുഖ്യ പരാതി.
തന്‍റെ മുൻകാമുകി വെളുത്ത്, മെലിഞ്ഞ് സുന്ദരി ആയിരുന്നുവെന്നും ഭാര്യയ്ക്ക് അത്രയും സൗന്ദര്യം ഇല്ലെന്ന് ഇയാൾ പരാതിക്കാരിയോട് പലതവണ പറഞ്ഞിരുന്നു. ഇതിനെ എതിർത്താൽ ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ ഭർത്തൃവീട്ടുകാരും പിന്തുണ നൽകുന്നുണ്ടെന്നും വ്യക്തമാക്കുന്നു. ഭർത്താവ് തന്നെ ഉപദ്രവിക്കുമ്പോഴൊക്കെ അയാളെ കൂടുതൽ പ്രകോപിതനാക്കുന്ന തരത്തിലായിരുന്നു കുടുംബം പെരുമാറിയിരുന്നത്. സ്ത്രീധനം കുറഞ്ഞുവെന്ന പേരിലും പലപ്പോഴും മാനസിക-ശാരീരിക പീഡനങ്ങൾക്കിരയാകേണ്ടി വന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിനെ കെട്ടിയിട്ട് മുൻ ഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാത്സംഗം ചെയ്തു
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement