വീണ്ടും പ്രണയപ്പക ! വിദ്യാർഥിനിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച 19-കാരൻ തിരുവനന്തപുരത്ത് അറസ്റ്റിൽ
- Published by:Arun krishna
- news18-malayalam
Last Updated:
പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിലിൽ ആരീഫ് (19) ആണ് പിടിയിലായത്.
തിരുവനന്തപുരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച 19-കാരൻ അറസ്റ്റിൽ. പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിലിൽ ആരീഫ് (19) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ആരിഫിനെ തമിഴ്നാട് കുളച്ചലിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് എം.ജി. കോളേജിലെ വിദ്യാർഥിയായ പെണ്‍കുട്ടിയെ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ളേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പ്രേമനൈരാശ്യമായിരുന്നു അക്രമത്തിന് പിന്നിലെന്ന് നേമം സി.ഐ. പ്രജീഷ് പറഞ്ഞു.
പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ പൊറ്റവിളയിൽ വെച്ച് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. വിദ്യാർഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയിൽ കാത്തുനിന്നാണ് പ്രതി ആക്രമണം നടത്തിയത്. പിന്നാലെ പെൺകുട്ടി കുതറിമാറി വീട്ടിലേയ്ക്ക് ഓടി. പരിക്കേറ്റ വിദ്യാർഥിനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്ത് പോലീസും ഫോറൻസിക് വിഭാഗവും ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. ആരിഫിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 06, 2024 9:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീണ്ടും പ്രണയപ്പക ! വിദ്യാർഥിനിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച 19-കാരൻ തിരുവനന്തപുരത്ത് അറസ്റ്റിൽ