എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ പിടിയിൽ

Last Updated:

കൃഷ്ണന്‍ ,അലി മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

News18
News18
എം.ഡി.എം.എയുമായി സി.പി.ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. കൃഷ്ണന്‍ ,അലി മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വഴുതക്കാട് സ്വദേശിയും സിപിഐ പാളയം ലോക്കല്‍ കമ്മറ്റി അംഗവുമാണ് കൃഷ്ണന്‍. കൂടാതെ എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുന്‍ സെക്രട്ടറിയായിരുന്നു.
സി പി ഐ സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള കൃഷ്ണന്റെ പക്കല്‍ നിന്നും 4.05 ഗ്രാമും അലി മുഹമ്മദില്‍ നിന്നും 5 ഗ്രാമും എംഡിഎംഎയുമാണ് പിടികൂടിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ക്ക് എംഡിഎംഎ കൈമാറുന്നുവെന്ന രഹസ്യ വിവരം കിട്ടിയത് പ്രകാരം എക്‌സൈസാണ് ഇവരെ പിടികൂടിയത്.
ബൈക്കുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.അതിനിടെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തിന് സിപിഐ ബേക്കറി ബ്രാഞ്ച് അംഗം കൃഷ്ണചന്ദ്രനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാര്‍ അറിയിച്ചു.
advertisement
പാര്‍ട്ടി പ്രാഥമിക അംഗം മാത്രമായിരുന്നു ഇയാള്‍. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തോ മറ്റ് ബഹുജന സംഘടനകളുടെയോ ഒരു ചുമതലയും ഇയാള്‍ക്ക് ഇല്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മണ്ഡലം സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ പിടിയിൽ
Next Article
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement