• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ അടിച്ചുകൊന്നു

Murder | പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ അടിച്ചുകൊന്നു

സംഭവത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പശുവിനെ കശാപ്പ് (Cow Slaughter) ചെയ്‌തെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ (Tribal Men) അടിച്ചുകൊന്നു. മധ്യപ്രദേശിലെ (Madhya Pradesh) സിയോനിയിലാണ് ആള്‍ക്കൂട്ടം യുവാക്കളെ അടിച്ചുകൊന്നത്. സംഭവത്തിൽ 20 പേര്‍ക്കെതിരെ കേസ് എടുത്തതായും മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.

    സംഭവത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ കക്കോഡിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജബല്‍പൂര്‍ - നാഗ്പൂര്‍ ഹൈവേ ഉപരോധിച്ചു.

    പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് 20 അംഗ സംഘം ആദിവാസി യുവാക്കളെ അവരുടെ വീട്ടിൽ കയറി ആക്രമിക്കുകായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിലേക്ക് പോകും വഴിയെയാണ് മരിച്ചതെന്നും യുവാക്കളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുകൊടുക്കുമെന്ന് പോലീസ് പറഞ്ഞു. ആദിവാസി യുവാക്കളെ ആൾക്കൂട്ടം അക്രമിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പ്രദേശവാസിക്കും അടിയേറ്റു. സാരമായ പരിക്കുപറ്റിയ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

    സംഭവത്തിൽ കുറായ് പോലീസ് സ്‌റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണെന്നും സംഭവത്തിൽ രണ്ട് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചു. ആൾകൂട്ടം തല്ലിക്കൊന്ന യുവാക്കളുടെ വീട്ടിൽ നിന്ന് 12 കിലോഗ്രാം ഇറച്ചി കണ്ടെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു.

    യുവാക്കളെ കൊന്നത് ബജ്‌റംഗ്ദള്‍ പ്രവർത്തകരാണെന്ന് ആരോപിച്ച കോൺഗ്രസ് എംഎൽഎ അർജുൻ കക്കോഡിയ സംഘടനയെ വിലക്കണമെന്നും ആവശ്യപ്പെട്ടു. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Also read- ഭാര്യയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവ് ജയിലില്‍; 'മരിച്ച' ഭാര്യ കാമുകനൊപ്പം താമസം

    അതേസമയം, മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് കമൽ നാഥ് വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പ്രതികൾക്കെതിരെ എത്രയും വേഗത്തിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

    ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ട സഹായം ചെയ്യുന്നതിനോടൊപ്പം പരിക്കുപറ്റി ആശുപത്രിയിൽ കഴിയുന്നയാൾക്ക് ചികിത്സയ്ക്കുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകം നടത്തിയവർ ബജ്‌റംഗ്ദള്‍ പ്രവർത്തകരാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പ്രദേശവാസികളും പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

    ആദിവാസികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തോത് മധ്യപ്രദേശിൽ അപകടകരമാം വിധം കൂടുതലാണെന്ന് അദ്ദേഹം ദേശിയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ വിവരങ്ങളെ ആധാരപ്പെടുത്തി കൊണ്ട് പറഞ്ഞു.
    Published by:Naveen
    First published: