ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി. ബിഹാറിലെ മോത്തിഹാരി ജില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം. യുവതിയെ ജലന്ധറില്‍ കാമുകനൊപ്പം താമസിക്കുന്നത് കണ്ടെത്തുകയായിരുന്നു. യുവതിയെ ഭര്‍ത്താവായ ദിനേശ് റാം സ്ത്രീധന പീഡനം നടത്തി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടുകാര്‍ നല്കിയ പരാതിയിലായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്.
ശാന്തി ദേവി എന്ന യുവതി 2016 ജൂണ്‍ 14ന് ലക്ഷ്മിപൂര്‍ നിവാസിയായ ദിനേശിനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ശാന്തി ഓടിപ്പോവുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവിനെതിരെ വീട്ടുകാര്‍ കൊലപാതക ആരോപണം ഉന്നയിച്ച് പരാതി നല്‍കിയത്.
ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റത്തിന് ജയിലിലടയ്ക്കുകയും ചെയ്തു. ഒരു മോട്ടോര്‍ ബൈക്കും 50,000 രൂപയും ആവശ്യപ്പെട്ട് എന്റെ മകള്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതിയുടെ പിതാവ് യോഗേന്ദ്ര യാദവ് നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ദിനേശിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ കേസില്‍ ദുരൂഹത തോന്നിയ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ശാന്തിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ മരിച്ച യുവതിയെ പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ കാമുകനൊപ്പം താമസിക്കുകയായിരുന്നെന്ന് കണ്ടെത്തി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.