തലശേരി: എരഞ്ഞോളി പാലത്ത് സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. 20കാരനായ വിഷ്ണു എന്നയാളുടെ കൈപ്പത്തിയാണ് അറ്റത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമികമായ നിഗമനം.
സ്ഫോടനത്തില്‍ വിഷ്ണുവിന്റെ ഒരു കൈപ്പത്തി പൂര്‍ണ്ണമായും അറ്റുപോകുകയും മറ്റൊരു കൈപ്പത്തിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് രാത്രിയില്‍ സ്ഫോടനം നടന്നത്. ഇതിന്റെ സമീപത്ത് തന്നെ താമസിക്കുന്നയാളാണ് വിഷ്ണു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blast, Bomb blast, Thalassery