തിരുവനന്തപുരത്ത് പ്രവാസി വ്യവസായിയുടെ വീട്ടിൽ മോഷണം; 30 പവൻ സ്വർണവും ഒരു ലക്ഷവും രൂപയും നഷ്ടമായി

Last Updated:

വിവാഹത്തിൽ പങ്കെടുത്ത ശേഷം രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും ഒരു ലക്ഷവും രൂപയും മോഷണം പോയതായി പരാതി. സിംഗപൂരിൽ ബിസിനസുകാരനായ ആറ്റിങ്ങൽ അഴൂർ മുട്ടപ്പലം തെക്കെവിളാകത്ത് സാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടിനുള്ളിൽ ബാഗിലും അലമാരയിലുമായി സൂക്ഷിച്ചിരുന്ന 30 പവനോളം സ്വർണാഭരണങ്ങളും 85,000 രൂപയും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടത്. സാബുവും ഭാര്യയും കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുവിന്റെ വിവാഹത്തിനായി നാട്ടിലെത്തിയത്.
Also Read- കണ്ണൂരിൽ സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ
ചൊവ്വാഴ്ച്ച വിവാഹത്തിൽ പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. അടുക്കള ഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കൾ വീടിനുളളിൽ പ്രവേശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
advertisement
Also Read- പുരുഷനായി വേഷം ധരിച്ചെത്തിയ മരുമകൾ അമ്മായിയമ്മയെ തല്ലിക്കൊന്നു; കുരുക്കിയത് CCTV ദൃശ്യങ്ങൾ
വീടിനുള്ളിലെത്തിയ മോഷ്ടാക്കൾ മേശപ്പുറത്തുണ്ടായിരുന്ന ഹാൻബാഗിൽ നിന്നും ഡയമണ്ട് ആഭരണങ്ങൾ, സ്വർണ്ണമാല, വള എന്നിവ എടുക്കുകയായിരുന്നു. എന്നാൽ, ബാഗിലുണ്ടായിരുന്ന സിംഗപൂർ ഐ.ഡി കാർഡ്, എ.ടി.എം എന്നിവ അവിടെ തന്നെ വെച്ചു. റൂമിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന മാലയും വളയും കവർന്നു. ഡോഗ്
സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ചിറയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പ്രവാസി വ്യവസായിയുടെ വീട്ടിൽ മോഷണം; 30 പവൻ സ്വർണവും ഒരു ലക്ഷവും രൂപയും നഷ്ടമായി
Next Article
advertisement
മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; കിച്ചന്‍ കാബിനറ്റിന് 50% തീരുവ; ഇന്ത്യയ്ക്കും തിരിച്ചടി
മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; കിച്ചന്‍ കാബിനറ്റിന് 50% തീരുവ; ഇന്ത്യയ്ക്കും തിരിച്ചടി
  • 2025 ഒക്ടോബർ 1 മുതൽ അമേരിക്കയിൽ മരുന്ന് പ്ലാന്റുകൾ ഇല്ലെങ്കിൽ 100% തീരുവ ഏർപ്പെടുത്തും.

  • ഇന്ത്യൻ ഫാർമ കയറ്റുമതിക്ക് 50% തീരുവ ചുമത്തുന്നത് വരുമാനത്തെ ബാധിക്കും.

  • കിച്ചൻ കാബിനറ്റുകൾക്കും 50% തീരുവ, ബാത്ത്റൂം വാനിറ്റികൾക്കും 30% തീരുവ ഏർപ്പെടുത്തും.

View All
advertisement