കണ്ണൂരിൽ സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം.
കണ്ണൂർ: ചെറുപുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. ചിറ്റാരിക്കാൽ നല്ലോംപുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണ് പൊലീസ് പിടികൂടിയത്. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ബസിലുണ്ടായിരുന്ന യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നാണ് വിവരം.ജീവനക്കാരോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞതോടെ ഇവർ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാസ്ക് ധരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Location :
Kannur,Kannur,Kerala
First Published :
June 01, 2023 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ