ബന്ധുവുമായി വഴക്കിട്ടതിനു ശേഷം നായയെ അതിക്രൂരമായി കൊലപ്പെടുത്തി; 32കാരൻ അറസ്റ്റിൽ, നീതി വേണമെന്ന് ആവശ്യം

കുറ്റവാളിയെ രാത്രി പത്തുമണിയോടെ അറസ്റ്റ് ചെയ്ത പൊലീസിനെ അഭിനന്ദിക്കുന്നതായും രക്ഷപ്പെടാൻ അയാളെ അനുവദിക്കില്ലെന്നും നീതി നടപ്പാക്കണമെന്നും ഖലിംഗ് പറഞ്ഞു.

News18 Malayalam | news18
Updated: August 7, 2020, 5:09 PM IST
ബന്ധുവുമായി വഴക്കിട്ടതിനു ശേഷം നായയെ അതിക്രൂരമായി കൊലപ്പെടുത്തി; 32കാരൻ അറസ്റ്റിൽ, നീതി വേണമെന്ന് ആവശ്യം
നരേൻ തമങ്
  • News18
  • Last Updated: August 7, 2020, 5:09 PM IST
  • Share this:
ഗാങ്ടോക്: നായകളെ ആരാധിക്കുന്ന നാട്ടിൽ നായയെ കൊന്നതിന് 32 വയസുകാരൻ അറസ്റ്റിൽ. സിക്കിമിലാണ് സംഭവം. നായയുടെ ഉടമയാണ് പരാതി നൽകിയത്. തുടർന്ന് പി എഫ് എ(പീപ്പിൾ ഫോർ ആനിമൽ)യും പരാതി നൽകി. ഇതിനെ തുടർന്നാണ് പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിച്ചത്. പിന്നീട്, യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചു.

"സംഭവത്തെക്കുറിച്ച് പ്രാദേശിക പൊലീസാണ് അറിയിച്ചത്. കുടുംബത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് പരാതിക്കാരൻ

പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ തന്നെ, ഗാങ്ടോക്കിലെ പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു." - പി എഫ് എ അംഗമായ ശ്രിജന ഖലിംഗ് പറഞ്ഞു. ഐപിസി വകുപ്പ് 428, 429, 201 എന്നിവ പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴക്കൻ സിക്കിമിലെ മണി ധാര ഗ്രാമത്തിലെ റോഗ്യേകിലെ താമസക്കാരനായ നരേൻ തമങ് ആണ് ആരോപണവിധേയൻ. ഇയാൾ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയാണ്. പരസ്പരമുണ്ടായ വഴക്കിനെ തുടർന്ന് കസിന്റെ വളർത്തുനായയെ ഇയാൾ കൊല്ലുകയായിരുന്നു.

You may also like: ഇൻസ്റ്റഗ്രാമിൽ സുശാന്തും റിയയും പിന്തുടരുന്ന ശ്രുതി മോദിയെന്ന അൺവേരിഫൈഡ് അക്കൗണ്ട് ആരുടെ? [NEWS]സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കും [NEWS] കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി [NEWS]

സംഭവത്തിനു ശേഷം നായയുടെ മൃതദേഹം ഒരു മലഞ്ചെരിവിൽ വലിച്ചെറിഞ്ഞ് തെളിവ് നശിപ്പിക്കാനും ഇയാൾ ശ്രമിച്ചു. പിന്നീട് പൊലീസിന്റെ സഹായത്തോടെ പി എഫ് എ പ്രവർത്തകർ മലഞ്ചെരിവിലുള്ള കാട്ടിൽ നിന്നും നായയുടെ ജഡം കണ്ടെത്തി. തുടർന്ന് സറ ആശുപത്രിയിൽ പോസ്റ്റ്മോർട്ടവും നടത്തി. താൻ എത്ര അപകടകാരിയാണെന്ന് ബന്ധുക്കൾക്ക് തെളിയിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് റിപ്പോർട്ട്.

എന്നാൽ, നായയെ അതിക്രൂരമായാണ് ഇയാൾ കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാവ് കഷണങ്ങളായി മുറിയുന്നതു വരെ തലയിലും വായിലും കുത്തി. സഹായത്തിനായി നായ നിലവിളിച്ചെങ്കിലും വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന സ്ത്രീകൾക്ക് യുവാവിനെ തടയാൻ ഭയമായിരുന്നു. പാതിബോധത്തിൽ നായ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നായയെ വീണ്ടും പിടികൂടി തന്റെ കാറിൽ പൂട്ടിയിട്ട യുവാവ് വീണ്ടും തലയ്ക്കിട്ട് അടിക്കാൻ തുടങ്ങി. അതിനുശേഷം മലഞ്ചെരിവിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഖലിംഗ് പറഞ്ഞു. കുറ്റവാളിയെ രാത്രി പത്തുമണിയോടെ അറസ്റ്റ് ചെയ്ത പൊലീസിനെ അഭിനന്ദിക്കുന്നതായും രക്ഷപ്പെടാൻ അയാളെ അനുവദിക്കില്ലെന്നും നീതി നടപ്പാക്കണമെന്നും ഖലിംഗ് പറഞ്ഞു.
Published by: Joys Joy
First published: August 7, 2020, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading