പൂജാരിയെ പെട്രൊളൊഴിച്ച് തീകൊളുത്തി കൊന്നു; ക്രൂരകൃത്യം ക്ഷേത്രഭൂമി തട്ടിയെടുക്കാൻ

Last Updated:

കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

ജയ്പൂർ: ക്ഷേത്രഭൂമി തട്ടിയെടുക്കാനായി ശ്രമം നടത്തിവന്ന അഞ്ചംഗ സംഘം ക്ഷേത്ര പൂജാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം. ബാബുലാൽ വൈഷ്ണവ് ആണ് കൊല്ലപ്പെട്ടത്. ബുക്ന ഗ്രാമത്തിൽ ബുധനാഴ്ച അഞ്ചുപേർ ചേർന്ന് പൂജാരിയുടെ ശരീരത്തിലേക്ക് പെട്രോളൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ പൂജാരിയെ ജയ്പീരിലെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ഷേത്രഭൂമി തട്ടിയെടുക്കാൻ ശ്രമം നടത്തിയവരാണ് കൊലയ്ക്ക് പിന്നിലെന്ന് കരൗളി എസ്.പി. മൃദുൽ കച്ചാവ പറഞ്ഞു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി. അറിയിച്ചു.
സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി പ്രതിപക്ഷ കക്ഷിയായ ബിജെപി രംഗത്തെത്തി. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്ന് ബിജെപി ആരോപിച്ചു. ക്രിമനലുകൾക്ക്  ഭയമില്ലാതെയായി. അവർ സ്വൈരവിഹാരം നടത്തുകയാണ്. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുമ്പോഴാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുകയാണെന്ന് ആരോപിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരും ദളിതരും സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. കുറ്റക്കാർക്ക് കടുത്തശിക്ഷ തന്നെ ഉറപ്പാക്കണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും വസുന്ധര രാജെ ആവശ്യപ്പെട്ടു. എന്നാൽ, മുഖ്യപ്രതിയെ പൊലീസ് ഇതിനോടകം പിടിച്ചുകഴിഞ്ഞതായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്സര പ്രതികരിച്ചു.
advertisement
അതേസമയം, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ നടപടിവേണമെന്ന് പൂജാരിയുടെ കുടുംബം ആവശ്യപ്പെടുന്നു. ഡെപ്യൂട്ടി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും കുടംബത്തിന് നഷ്ടപരിഹാരവും സർക്കാർ ജോലിയും ലഭ്യമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൂജാരിയെ പെട്രൊളൊഴിച്ച് തീകൊളുത്തി കൊന്നു; ക്രൂരകൃത്യം ക്ഷേത്രഭൂമി തട്ടിയെടുക്കാൻ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement