ഒറ്റയ്ക്ക് കഴിഞ്ഞ 71കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സമീപവാസിയായ മധ്യവയസ്കൻ അറസ്റ്റിൽ

Last Updated:

തലക്കടിയേറ്റ് രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിനിരയായതായും പൊലീസ് കണ്ടെത്തി.

മുംബൈ: ഒറ്റയ്ക്ക് താമസിച്ചുവന്ന 71കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 53കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട വയോധികയുടെ വീടിനടുത്ത് താമസിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് വയോധികയെ രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തലക്കടിയേറ്റ് രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിനിരയായതായും പൊലീസ് കണ്ടെത്തി. തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് പൊലീസ് നായ മണം പിടിച്ച് പ്രതിയുടെ വീട്ടുവളപ്പിൽ എത്തുകയായിരുന്നു. പിടിയിലായ ഇയാൾ കുറ്റം സമ്മതിച്ചു.
ഞായറാഴ്ച രാത്രി വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ ബലാത്സംഗത്തിന് ശ്രമിച്ചപ്പോൾ വയോധിക പ്രതിരോധിച്ചു. തുടർന്ന് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
advertisement
മഹാരാഷ്ട്രയിലെ മറ്റൊരു സംഭവത്തിൽ മധ്യവയസ്കയായ സ്ത്രീയെ മരുമകൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പൂനെ സ്വദേശിനി ബെബി ഗൗതം ഷിൻഡെ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മരുമകൾ പൂജ ഷിൻഡെ (22), മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ച ഭർത്താവ് മിലിന്ദ് ഷിൻഡ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ഇക്കഴി‍ഞ്ഞ മെയ് 21നായിരുന്നു സംഭവം. പൊലീസ് പറയുന്നതനുസരിച്ച് തർക്കത്തിനൊടുവില്‍ പ്രകോപിതയായ പൂജ, അമ്മായിഅമ്മയെ വസ്ത്രം ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ചാക്കിലാക്കിയ മൃതദേഹം ഭർത്താവിന്‍റെ സഹായത്തോടെ സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു.
advertisement
ഭാര്യയുടെയും ഭർത്താവിന്‍റെയും നീക്കങ്ങളില്‍ സംശയം തോന്നിയ ഒരു അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്. പൂജയും ഭർത്താവായ മിലിന്ദും ഒരു വലിയ ചാക്കുമായി പോകുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ അവരെ കണ്ടതോടെ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമീപത്തെ സിസിറ്റിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളായ ദമ്പതികൾ നിറചാക്കുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്‍റെ തുമ്പ് പിടിച്ച് നടത്തിയ തിരച്ചിലിൽ സമീപത്തെ ഒഴിഞ്ഞ പ്രദേശത്തുള്ള കുറ്റിക്കാട്ടിൽ നിന്നും മൃതദേഹം അടങ്ങിയ ചാക്ക് കണ്ടെത്തുകയായിരുന്നു.
advertisement
തുടരന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. മെയ് 21ന് ബെബിയും പൂജയും തമ്മിൽ വലിയ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ അമ്മായിഅമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മരുമകൾ മൃതദേഹം ചാക്കിലാക്കി ഭർത്താവിന്‍റെ സഹായത്തോടെ വീട്ടിലെ ടെറസിൽ ഒളിപ്പിച്ചു. എന്നാൽ മൃതദേഹം അഴുകി ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചു. ഇതിനിടെയാണ് അയൽക്കാരന്‍റെ കണ്ണിൽപ്പെട്ട് പൊലീസ് പിടിയിലായത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒറ്റയ്ക്ക് കഴിഞ്ഞ 71കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സമീപവാസിയായ മധ്യവയസ്കൻ അറസ്റ്റിൽ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement