ഇന്റർഫേസ് /വാർത്ത /Crime / കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ

കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ

Representative Image

Representative Image

പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

  • Share this:

കൊല്ലം: കടയ്ക്കലിൽ എട്ടാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അടുത്ത ബന്ധുക്കളാണ് അറസ്റ്റിലായത്. ജനുവരി ഇരുപത്തി മൂന്നിനാണ്  എട്ടാം ക്ലാസ് വിദ്യാർഥിയായ ദളിത് പെൺകുട്ടിയെ  വീട്ടിനുള്ളിൽ  തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ കുട്ടിയെ കടയ്ക്കൽ താലുക്കാശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു.

ഏറെ കോളിളക്കമുണ്ടാക്കിയ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാൻ കടയ്ക്കൽ പോലീസ് തയ്യാറാകുന്നില്ലെന്ന് കിട്ടി കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും ഡിജിപിയും ഉൾപ്പടെയുള്ളവർക്ക് ഇതുസംബന്ധിച്ച പരാതിയും നൽകി.

TRENDING:ടിക് ടോക്ക് ഇല്ലെങ്കിലെന്താ ടിക് ടിക് ഉണ്ടല്ലോ; പുതിയ ആപ്പുമായി മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി [NEWS]മാസ്ക് ധരിച്ചാലും ആഢംബരം ഒട്ടും കുറക്കേണ്ട; സ്വർണ മാസ്ക് ധരിച്ച് പൂനെ സ്വദേശി

[PHOTO]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]

പെൺകുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപുള്ള ദിവസങ്ങളിൽപ്പോലും നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വീടിനു സമീപത്തെ പാറക്കെട്ടിൽ പെൺകുട്ടി ദീർഘനേരം ഒറ്റയ്ക്കിരിക്കുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. വീടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

കുട്ടിയുടെ ബന്ധുക്കളുൾപ്പടെയുള്ളവരെ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രതിളെ കണ്ടെത്തുന്നത് വൈകുകയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിക്കുൾപ്പടെ പരാതി നൽകാൻ വീട്ടുകാർ തീരുമാനിച്ചത്. പുനലൂർ ഡിവൈഎസ്പി അനിൽ ദാസിന്റെ  നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.

First published:

Tags: Child abuse, Kollam