വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗർഭിണി; 17കാരനെതിരെ കേസെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം കടുത്ത വയറുവേദ അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്
കാസർഗോഡ് ചിറ്റാരിക്കാലിൽ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണി. സംഭവത്തിൽ സമപ്രായക്കാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു.
Also Read- കാസർഗോഡ് പനി ബാധിച്ച് ചികിത്സക്കെത്തിയ 13കാരിയെ കയറിപിടിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ കേസ്
ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം കടുത്ത വയറുവേദ അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഡോക്ടറെ കണ്ടപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. പിന്നാലെ വിവരം മെഡിക്കൽ കോളേജ് അധികൃതർ ചിറ്റാരിക്കൽ പൊലീസിനെ അറിയിച്ചു.
Also Read- മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; അടുത്ത ബന്ധുവിന് 120 വർഷം കഠിന തടവ്
advertisement
പൊലീസെത്തി പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുത്തു. ഇതിനുശേഷമാണ് 17കാരനെതിരെ പോക്സോ ചമുത്തി കേസെടുത്തത്.
Location :
Kasaragod,Kasaragod,Kerala
First Published :
July 06, 2024 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗർഭിണി; 17കാരനെതിരെ കേസെടുത്തു