• HOME
  • »
  • NEWS
  • »
  • crime
  • »
  • പുതിയ മൊബൈൽ ഫോണിൽ ക്രെഡിറ്റ് കാർഡ് സേവ് ചെയ്യുന്നതിനിടെ യുവതിക്ക് 7 ലക്ഷം രൂപ നഷ്ടമായി

പുതിയ മൊബൈൽ ഫോണിൽ ക്രെഡിറ്റ് കാർഡ് സേവ് ചെയ്യുന്നതിനിടെ യുവതിക്ക് 7 ലക്ഷം രൂപ നഷ്ടമായി

തട്ടിപ്പുകാർ സൌജന്യമായി നൽകിയ ആൻഡ്രോയ്ഡ് ഫോണിൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനിടെയാണ് യുവതിക്ക് 7 ലക്ഷം രൂപ നഷ്ടമായത്

  • Share this:

    അടുത്ത കാലത്തായി നമ്മുടെ നാട്ടിൽ സൈബർ തട്ടിപ്പ് കേസുകളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇതിൽ ഏറെയും ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകളായിരുന്നു. ഓൺലൈൻ വഴിയും അല്ലാതെയും ആളുകളുടെ പണം തട്ടിയെടുക്കാൻ തട്ടിപ്പുസംഘങ്ങൾ പുതിയ വഴികളാണ് കണ്ടെത്തുന്നത്. ഇപ്പോഴിതാ മുംബൈയിൽ പുതിയതായി വാങ്ങിയ ഫോണിൽ ക്രെഡിറ്റ് കാർഡ് സേവ് ചെയ്യാൻ സ്രമിക്കുന്നതിനിടെ യുവതിക്ക് ഏഴ് ലക്ഷം രൂപ നഷ്ടമായെന്ന വാർത്തയാണ് പുറത്തുവരുന്നത്.

    ടൈംസ് നൗ അടുത്തിടെ റിപ്പോർട്ട് ചെയ്ത വാർത്തയിൽ, മുംബൈയിലെ പനവേലിൽ നിന്നുള്ള ഒരു യുവതി ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനിടെയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. 40 കാരിയായ യുവതിക്ക് സൗരഭ് ശർമ്മ എന്ന വ്യക്തിയിൽ നിന്ന് ഒരു കോൾ ലഭിച്ചു, സ്വയം ഒരു ബാങ്ക് ജീവനക്കാരനാണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്, അവർക്ക് പുതിയ ക്രെഡിറ്റ് കാർഡും നഗരത്തിലെ ഒരു സ്‌പോർട്‌സ് ക്ലബ്ബിന്റെ അംഗത്വവും വാഗ്ദാനം ചെയ്തു.

    ഇയാളുടെ വാഗ്ദാനത്തിൽ വീണ യുവതി പുതിയ ക്രെഡിറ്റ് കാർഡ് വാങ്ങാമെന്ന് സമ്മതിച്ചു. ആധാർ കാർഡുൾപ്പെടെയുള്ള തന്റെ സ്വകാര്യ വിവരങ്ങൾ പോലും തട്ടിപ്പുകാരനുമായി യുവതി പങ്കുവെച്ച് നടപടിക്രമങ്ങൾ ആരംഭിച്ചു. കൂടാതെ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് മാത്രമേ ക്രെഡിറ്റ് കാർഡ് സജീവമാക്കാൻ കഴിയൂ എന്ന് തട്ടിപ്പുകാരനായ ശർമ്മ പറഞ്ഞു. യുവതി ഐഫോൺ ഉപയോഗിക്കുന്നതിനാൽ താൻ അയക്കുന്ന പുതിയ ഫോൺ ഉപയോഗിക്കാൻ ശർമ്മ ആവശ്യപ്പെട്ടു. യുവതി പുതിയ ഫോൺ ഉപയോഗിക്കാമെന്ന് സമ്മതിക്കുകയും പുതിയ ആൻഡ്രോയ്ഡ് ഫോൺ സ്വീകരിക്കാനായി മേൽവിലാസം ശർമ്മയ്ക്ക് നൽകുകയും ചെയ്തു.

    ഇതിന് പിന്നാലെ തന്നെ യുവതിക്ക് പുതിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ കൊറിയറായി ലഭിച്ചു. ഫോണിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഡോട്ട് സെക്യൂർ, സെക്യൂർ എൻവോയ് ഓതന്റിക്കേറ്റർ എന്നീ രണ്ട് ആപ്ലിക്കേഷനുകൾ ഉണ്ടായിരുന്നു. ഫോൺ ലഭിച്ച ശേഷം, പുതിയ ഫോണിലേക്ക് സിം കാർഡ് ഇടാനും ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ പ്രക്രിയ പൂർത്തിയാക്കാനും ശർമ്മ യുവതിയോട് ആവശ്യപ്പെട്ടു.

    Also Read- കത്തി കാണിച്ചു മകനെ കവർച്ച ചെയ്ത്‌ അച്ഛൻ; ഇരുട്ടിൽ ആളെ തിരിച്ചറിയാൻ പറ്റിയില്ലെന്ന് വിശദീകരണം

    തട്ടിപ്പുകാരൻ പറഞ്ഞതനുസരിച്ചു യുവതി. ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്ത് മണിക്കൂറുകൾക്കകം ക്രെഡിറ്റ് കാർഡിൽ നിന്ന് 7 ലക്ഷം പിൻവലിച്ചതായി അറിയിച്ച് ബാങ്ക് ഇടപാടുകളെക്കുറിച്ച് രണ്ട് സന്ദേശങ്ങൾ ലഭിച്ചു. ബാംഗ്ലൂരിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഇടപാട് നടത്തിയെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്.

    അനധികൃത ഇടപാടുകളെക്കുറിച്ച് സന്ദേശങ്ങൾ ലഭിച്ചതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവതിക്ക് മനസിലായത്. എന്നാൽ, അന്ന് ബാങ്ക് അവധിയായതിനാൽ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം യുവതി ബാങ്കിൽ പോയി പരാതി നൽകി. ബാങ്കുകാർ വിവരം അറിയിച്ചതോടെ ഖണ്ഡേശ്വർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി പിന്നീട് ശർമ്മയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ആയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഹൈടെക്ക് സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. പ്രതികളെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

    Published by:Anuraj GR
    First published: