കൊച്ചി: സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് ഐഡിയുണ്ടാക്കി യുവാക്കളുമായി ചാറ്റു ചെയ്യുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവന്ന യുവാവിനെ പൊലീസ് പിടികൂടി. ചോറ്റാനിക്കര മഞ്ചക്കാട് ഭാഗത്ത് പുല്ലേതുണ്ടി വീട്ടില്‍ സരൂപിനെ (24) ആണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. എംഎസ്സി സൈക്കോളജിക്ക് പഠിക്കുന്ന സരൂപ് തന്റെ പരിചയത്തിലുളള സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കി വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി യുവാക്കളുമായി ചാറ്റ് ചെയ്യുകയും മെസഞ്ചറില്‍ സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കുകയുമായിരുന്നു.
ചോറ്റാനിക്കര സ്വദേശിനിയായ ഒരു യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ പ്രതി യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.
Also Read- വൈകുന്നേരം ആകാശത്ത് നിഗൂഢത നിറച്ച ‘വെളിച്ചം’ ഉപഗ്രഹമോ മിസൈലോ; സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ച
അസ്വഭാവികമായ രീതിയില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ പലരും പെരുമാറാന്‍ തുടങ്ങിയതോടെ യുവതി ഭര്‍ത്താവിനോട് വിവരം പറയുകയായിരുന്നു. പൊലീസിലറിയിച്ചതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണത്തിലൂടെ സരൂപിനെ തന്ത്രപരമായി കുടുക്കുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയ പ്രതി സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി ലൈവില്‍ വന്ന് മാപ്പു പറഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.
ഇയാളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിരവധി യുവതികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും വാട്സ് ആപ് സന്ദേശങ്ങളും സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കുന്നതിനുളള നിരവധി ആപ്പുകളും കണ്ടെടുത്തു. പ്രതിയുടെ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വി. ഗോപകുമാര്‍ പറഞ്ഞു.
Also Read- പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ
എസ്ഐമാരായ പ്രദീപ് എം.രാജന്. വി.പി.എം ഷെമീര്‍, എ.എസ്.ഐമാരായ രാജീവ്നാഥ്, എം. ജി സന്തോഷ്, സതീഷ് കുമാര്‍, എസ്.സി.പി.ഒ ശ്യാം.ആര് മേനോന് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.