Sexual Abuse | പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 14കാരനെതിരെ കേസ്

Last Updated:

സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14കാരൻ ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂർ: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 14കാരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ജില്ലയിലെ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്.
സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14കാരൻ ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. ഭയന്നിട്ടാണ് പീഡന വിവരം പെൺകുട്ടി പുറത്ത് പറയാതിരുന്നതെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
KSRTC സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർക്ക് സസ്പെൻഷൻ
പത്തനംതിട്ട: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ (ksrtc super deluxe bus) യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെയാണ് കെ എസ് ആർ ടി സി മാനേജ്മെന്‍റ് സസ്പൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെൻഷൻ. ബസിലെ പീഢന ശ്രമത്തിന് വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് നടപടി.
advertisement
സംഭവം നടന്ന സമയത്തിന് ശേഷം പരാതിക്കാരിയെ ഷാജഹാൻ ഫോൺ മുഖാന്തിരം ബന്ധപ്പെടാൻ ശ്രമിക്കുകയും, യാത്രക്കാരി പ്രതികരിക്കാത്തതിനാൽ വാട്ട്സ് ആപ്പിൽ വോയിസ് മെസേജ് അയക്കുകയും, സ്ഥാപനത്തിന്റെ അറിവോ, സമ്മതമോ കൂടാതെ വാർത്താ മാധ്യമങ്ങളിൽ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു. വാട്ട്സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുകയും, താൻ സസ്പെൻഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും , താൻ കോടതിയിൽ പോകുമെന്നും, പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം വോയിസ് മെസേജിലൂടെ പറഞ്ഞത് ഭീഷണിയുടെ ഭാ​ഗമാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
advertisement
വാർത്താ മാധ്യമങ്ങളിൽ ഇയാൾ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ പരാതിക്കാരിയ്ക്കും, സ്ഥാപനത്തിനും അപകീർത്തി പരത്തുന്നതും, വസ്തുതാ വിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാ​ഗത്ത് നിന്നുള്ള പ്രവർത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കുന്നു.
പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം ഉണ്ടായത്. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയിൽ വഴിയാണ് കെ എസ് ആർ ടി സി അധികൃതർക്ക് പരാതി നൽകിയത്. കെഎസ്ആർടിസി വിജിലൻസിനാണ് പരാതി നൽകിയത്.
advertisement
Also Read- കെഎസ്ആര്‍ടിസിയുടെ സല്‍പേര് ഉയര്‍ത്തി; 5 ജീവനക്കാരെ ആദരിച്ച് മാനേജ്മെന്‍റ്
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബെംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്. പൊലീസിന് പരാതി നൽകിയിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sexual Abuse | പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 14കാരനെതിരെ കേസ്
Next Article
advertisement
Flipkart റോയൽ എൻഫീൽഡുമായി കൈകോർക്കുന്നു; ബുള്ളറ്റടക്കം 350 സിസി മോട്ടോർസൈക്കിളുകൾ ഓൺലൈനായി വിൽക്കും
Flipkart റോയൽ എൻഫീൽഡുമായി കൈകോർക്കുന്നു; ബുള്ളറ്റടക്കം 350 സിസി മോട്ടോർസൈക്കിളുകൾ ഓൺലൈനായി വിൽക്കും
  • റോയൽ എൻഫീൽഡ് 350 സിസി ബുള്ളറ്റടക്കം മോട്ടോർസൈക്കിളുകൾ ഫ്ലിപ്കാർട്ടിൽ ഓൺലൈനായി വിൽക്കുന്നു.

  • ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിൽ പദ്ധതി ആരംഭിക്കുന്നു.

  • ഡെലിവറി മുതൽ വിൽപ്പനാനന്തര സേവനം വരെ അംഗീകൃത ഡീലർമാർ കൈകാര്യം ചെയ്യും.

View All
advertisement