നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ; വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലാണ് അബ്ദുൽ നാസർ അഭിനയിച്ചിട്ടുള്ളത്
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ സിനിമ സീരിയൽ നടനായ അദ്ധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ സ്വദേശി മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി -55) ആണ് അറസ്റ്റിലായത്.
എൽ.പി വിഭാഗം അധ്യാപകനായ നാസർ തന്റെ സ്വകാര്യ ഓഫീസിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വണ്ടൂർ കാളികാവ് റോഡിൽ അദ്ധ്യാപക സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വച്ചായിരുന്നു പീഡനം നടന്നത്. പീഡന വിവരം സുഹൃത്തുക്കൾ വഴിയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഇതിനെ തുടർന്ന് കുട്ടി സ്കൂളിൽ കൗൺസിലിംഗിനും വിധേയമായി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അധ്യാപകൻ ഒളിവിൽ പോയി. വ്യാഴാഴ്ച ഉച്ചയോടെ അധ്യാപകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. നാളെ കോടതിയിൽ ഹാജരാക്കും.
advertisement
വിവിധ സിനിമകളിലും ടെലിഫിലിമുകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലാണ് അബ്ദുൽ നാസർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്.
Location :
Malappuram,Kerala
First Published :
Nov 22, 2024 8:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ; വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി










