ബൈക്കിലെത്തി മാല കവരാൻ ശ്രമിച്ചായാളെ യുവതി സാഹസികമായി കീഴടക്കി; കൈകാര്യം ചെയ്ത് നാട്ടുകാരും
- Published by:Sarika KP
- news18-malayalam
Last Updated:
തുടര്‍ന്ന് സ്‌കൂട്ടര്‍ ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ ഷര്‍ട്ടിലും സ്‌കൂട്ടറിലും യുവതി കടന്നു പിടിച്ചു.
തിരുവനന്തപുരം: പട്ടാപകൽ ബൈക്കിലെത്തി മാല കവരാൻ ശ്രമിച്ചായാളെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍(42) പിടിയിലായി.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ചെങ്കോട്ടുകോണത്താണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി മടങ്ങവേ സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി അശ്വതി തിരികെ വരുമ്പോഴാണ് സംഭവം. എന്നാൽ അശ്വതിയുടെ സമയോചിത ഇടപെടൽ മൂലം പ്രതിയെ പിടിക്കൂടുകയായിരുന്നു. മൂന്നുപവനുണ്ടായിരുന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുതിനിടെയില്‍ മാലയുടെ ഒരു കഷ്ണം പ്രതി ക്കൈക്കലാക്കി.
തുടര്‍ന്ന് സ്‌കൂട്ടര്‍ ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ ഷര്‍ട്ടിലും സ്‌കൂട്ടറിലും യുവതി കടന്നു പിടിച്ചു. ഇതിനിടയില്‍ യുവതിയും മോഷ്ടാവും നിലത്തുവീണു. സംഭവത്തിൽ അശ്വതിക്ക് സാരമായ പരിക്കുകളുണ്ട്. പിന്നാലെ നാട്ടുകാർ പ്രതിയെ കൈകാര്യം ചെയ്തു. പിന്നാലെ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 02, 2024 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബൈക്കിലെത്തി മാല കവരാൻ ശ്രമിച്ചായാളെ യുവതി സാഹസികമായി കീഴടക്കി; കൈകാര്യം ചെയ്ത് നാട്ടുകാരും