നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാർ തട്ടിയെടുത്തത് കടം വീട്ടാൻ; ആസൂത്രകൻ കൗമാരക്കാരൻ: വൊളിനി സ്പ്രേയും ആയുധമാക്കി പ്രതികൾ

  കാർ തട്ടിയെടുത്തത് കടം വീട്ടാൻ; ആസൂത്രകൻ കൗമാരക്കാരൻ: വൊളിനി സ്പ്രേയും ആയുധമാക്കി പ്രതികൾ

  ഹൈവേയിൽ നിന്ന് പൊലീസ് പിന്തുടർന്നതോടെ അപകടം മണത്ത പ്രതികൾ കാലടിയിൽ കാർ ഉപേക്ഷിച്ച് ഒളിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന കൗമാരക്കാരൻ പൊലീസ് നീക്കങ്ങൾ അറിഞ്ഞു

  പ്രതീകാത്മകചിത്രം

  പ്രതീകാത്മകചിത്രം

  • Share this:
  തൃശൂർ : യൂബർ ടാക്സി തട്ടിയെടുത്തത് വെറും മുപ്പതിനായിരം രൂപയ്ക്ക് വേണ്ടിയെന്ന് പ്രതികൾ. ഗൾഫിൽ പോയേപ്പോഴുണ്ടായ കടം വീട്ടാനാണെന്ന് പ്രതി തോപ്പുംപടി സ്വദേശി മൻസൂർ പൊലീസിനോട് പറഞ്ഞു. കൗമാരക്കാരനായ ആലുവ സ്വദേശിയാണ് സംഗതി ആസൂത്രണം ചെയ്തത്.

  മൻസൂറും പ്രായപൂർത്തിയാകാത്ത പ്രതിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഫോർട്ട് കൊച്ചി ഭാഗത്ത് ബസ് കണ്ടക്ടർമാരായിരുന്നു ഇരുവരും. ഗൾഫിൽ നിന്നും ഒന്നും സമ്പാദിക്കാതെ മടങ്ങിയെത്തിയ മൻസൂറിന് മുപ്പതിന്നായിരുന്നു രൂപ കടബാധ്യത ഉണ്ടായിരുന്നു. കടം തീർക്കാൻ ഇരുവരും കണ്ടെത്തിയ മാർഗമാണ് കാർ മോഷ്ടിച്ച് പൊളിച്ചു വിൽക്കുക. കൗമാരക്കാരനായ പ്രതി സംഭവം ആസൂത്രണം ചെയ്തു. പാലക്കാട് നിന്നാകാം മോഷണമെന്ന് തീരുമാനിച്ച് ഇരുവരും ആലുവ റെയിൽവേ സ്റ്റേഷനിലെത്തി. എന്നാൽ പാലക്കാട് വണ്ടി ഉണ്ടായിരുന്നില്ല. നേരെ തൃശൂരിലെത്തി. വ്യാജ സിം കാർഡ് ഉപയോഗിച്ച് യൂബർ ടാക്സി വിളിച്ചു. തൃശ്ശൂരിലെ ദിവാൻജി മൂലയിൽ നിന്ന് മൻസൂർ മുന്നിലും കൗമാരക്കാരൻ പുറകിലുമായി രാകേഷിന്റെ കാറിൽ കയറി. വണ്ടി പുതുക്കാട്ടേക്ക്... അവിടെ നിന്ന് ആമ്പല്ലൂരിലേക്ക്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ വണ്ടി നിർത്തി പ്രായപൂർത്തിയാകാത്ത പ്രതി ഇറങ്ങി പണം നൽകാനെന്ന പോലെ അഭിനയിച്ചു. ഇതിനിടയിൽ മൻസൂർ രാകേഷിന്റെ തലയ്ക്കടിച്ചു. കൗമാരക്കാരൻ വൊളിനി സ്പേ അടിച്ചു. രാകേഷിനെ വീഴ്ത്തി പ്രതികൾ കാറുമായി കടന്നു

  ഹൈവേയിൽ നിന്ന് പൊലീസ് പിന്തുടർന്നതോടെ അപകടം മണത്ത പ്രതികൾ കാലടിയിൽ കാർ ഉപേക്ഷിച്ച് ഒളിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന കൗമാരക്കാരൻ പൊലീസ് നീക്കങ്ങൾ അറിഞ്ഞു. ഇന്നലെ തോപ്പുംപടിയിൽ കറങ്ങി നടന്ന പ്രതികൾ ബംഗലൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആലുവ റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് അറസ്റ്റിലാവുന്നത്.
  First published:
  )}