advertisement

'മദ്യപാനിയായ'ഭാര്യ ഭർത്താവിനെ ചവിട്ടിക്കൊന്നു; കാരണം മുടിയിൽ പിടിച്ച് വലിച്ചു

Last Updated:

മരുമകൾ മദ്യത്തിന് അടിമയാണെന്ന വിവരം അമ്മായി അമ്മയാണ് പൊലീസിനെ അറിയിച്ചത്.

വഡോധര: ഗുജറാത്ത് വഡോദര സ്വദേശിയായ രാജേഷ് എന്ന 52കാരനാണ് 'മദ്യപാനിയായ' ഭാര്യയുടെചവിട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഭാര്യയായ പുനി മാലിയെ (35) കൊലപാതക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായുള്ള കലഹത്തെ തുടർന്ന് പുനി, പഡ്റയിലെ തന്‍റെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം.
എന്നാൽ സംഭവദിവസം രാജേഷ് ഇവിടെയെത്തി. ഭാര്യയുമായി സംസാരിക്കണമെന്നും കുറച്ചു നേരം അടുത്തിരിക്കാനും ആവശ്യപ്പെട്ടു. വീട്ടു ജോലികള്‍ ഉണ്ടെന്ന് പറഞ്ഞ് പുനി ഒഴിയാൻ ശ്രമിച്ചതോടെ ഇയാൾ മുടിയിൽ പിടിച്ചു വലിച്ചു. ഇയാളിൽ നിന്ന് പിടിവിടാനുള്ള ശ്രമത്തിനിടെ യുവതി ഭർത്താവിനെ നെഞ്ചിൽ ആഞ്ഞിടിച്ച് വീഴ്ത്തി. ദേഷ്യം മാറാതെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
advertisement
[NEWS]EIA 2020| പരിസ്ഥിതി ബിൽ പിൻവലിക്കണം; കേന്ദ്ര സർക്കാരിന് കാൽ ലക്ഷം മെയിൽ അയച്ച് യൂത്ത് ലീഗ് [NEWS] 'മോശമായി ചിത്രീകരിക്കുന്നതിനെ ചങ്കൂറ്റത്തോടെ നേരിടണം; കരയാനാണെങ്കിൽ ഞാനൊക്കെ എത്ര കരയണം' ഷാഹിദ കമാൽ [NEWS]
കൊലയ്ക്കു ശേഷം ഇതൊരു അപകടമരണം ആക്കിത്തീർക്കാനുള്ള ശ്രമങ്ങളും പുനി നടത്തിയിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിൽ മറിഞ്ഞുവീണ് മരണം സംഭവിച്ചു എന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇയാളുടെ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. വാരിയെല്ലുകളും ഒടിഞ്ഞ നിലയിലായിരുന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
advertisement
മകന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഇയാളുടെ ശരീരത്തിലെ പാടുകൾ കണ്ട് അമ്മയായ നർമ്മദയും സംശയം ഉന്നയിച്ചിരുന്നു. മകൻ ഇടയ്ക്ക് മദ്യപിക്കാറുണ്ടെന്ന് സമ്മതിച്ച ഇവരാണ് മരുമകൾ മദ്യത്തിന് അടിമയാണെന്ന വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും നർമ്മദ നൽകിയ സൂചനകളും വച്ച് പുനിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'മദ്യപാനിയായ'ഭാര്യ ഭർത്താവിനെ ചവിട്ടിക്കൊന്നു; കാരണം മുടിയിൽ പിടിച്ച് വലിച്ചു
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement