തൃശൂരിൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാശ്രമം; ട്യൂബ് ലൈറ്റ് ഊരി സഞ്ചിയിലാക്കി കൊണ്ടുപോയി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തലയിൽ തുണിചുറ്റിയും മുഖത്ത് മാസ്ക് ധരിച്ചുമായിരുന്നു മോഷ്ടാവ് എത്തിയത്.
തൃശൂർ: കുന്നംകുളം നഗരലത്തിൽ എടിഎം ബാങ്കിന്റെ കൗണ്ടറിൽ കവർച്ചശ്രമം നടത്തുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു കവര്‍ച്ചാശ്രമം. പണം നഷ്ടപ്പെട്ടിട്ടില്ല. മെഷീനിന്റെ താഴത്തെ അറ തുറന്നായിരുന്നു മോഷണശ്രമം നടത്തിയത്.
തലയിൽ തുണിചുറ്റിയും മുഖത്ത് മാസ്ക് ധരിച്ചുമായിരുന്നു മോഷ്ടാവ് എത്തിയത്. പണം ലഭിക്കാതെ വന്നതോടെ കൗണ്ടറിനുള്ളിലെ ട്യൂബ് ലൈറ്റ് ഊരി സഞ്ചിയിലാക്കി കൊണ്ടുപോയി. മെഷീനിന്‍റെ താഴത്തെ അറ തുറന്നെങ്കിലും പണം സൂക്ഷിച്ചിരിക്കുന്ന ഭാഗം തുറക്കാനായിട്ടില്ല.
വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രഫഷനല്‍ മോഷ്ടാവല്ലെന്ന നിഗമനത്തിലാണ് പൊലീസ്. ആളെ തിരിച്ചറിയാന്‍ അന്വേഷണം തുടരുകയാണ്.
Location :
Thrissur,Kerala
First Published :
March 02, 2023 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാശ്രമം; ട്യൂബ് ലൈറ്റ് ഊരി സഞ്ചിയിലാക്കി കൊണ്ടുപോയി