ഭാര്യയുമായി രഹസ്യ ബന്ധമെന്ന് സംശയം; ബെംഗളുരു എയർപ്പോർട്ടിൽ ജീവനക്കാരനെ വെട്ടിക്കൊന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബെംഗളുരു കെംപഗൌഡ ഇന്റർനാഷണൽ എയർപ്പോർട്ടിലെ ടെർമിനൽ ഒന്നിലെ പാർക്കിംഗ് സ്ഥലത്താണ് സംഭവം നടന്നത്
തന്റെ ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്നാരോപിച്ച് ബെംഗളുരു എയർപ്പോർട്ടിൽ ജീവനക്കാരന യുവാവ് വെട്ടിക്കൊന്നു. ബെംഗളുരു കെംപഗൌഡ ഇന്റർനാഷണൽ എയർപ്പോർട്ടിലെ ടെർമിനൽ ഒന്നിലെ പാർക്കിംഗ് സ്ഥലത്ത് ബുധനാഴ്ച രാത്രി 7 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രമേഷ് എന്നയാളാണ് എയർപോർട്ടിലെ ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. പ്രതിയായ രമേഷിനെ ദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. കൊല്ലപ്പെട്ട രാമകൃഷ്ണയ്ക്ക് രമേഷിന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഗ്രാമത്തിൽ വച്ച് രാമകൃഷ്ണയെ അക്രമിക്കാൻ തക്കം പാർത്തിരുന്ന രമേഷ് , രാമകൃഷ്ണയ്ക്ക് എയർപ്പോർട്ടിലാണ് ജോലിയെന്ന് മനസിലാക്കുകയും എയർപ്പോർട്ടിലെത്തി കാത്തിരുന്ന് വെട്ടുകത്തി ഉപയേഗിച്ച് കഴുത്തിൽ വെട്ടുകയുമായിരുന്നു.
വെട്ടുകത്തി ബാഗിൽ പൊതിഞ്ഞാണ് രമേഷ് എയർപ്പോർട്ടിലേക്ക് കൊണ്ടുവന്നതെന്ന് ബെംഗളുരു സിറ്റി നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
Location :
Bangalore,Bangalore,Karnataka
First Published :
August 29, 2024 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുമായി രഹസ്യ ബന്ധമെന്ന് സംശയം; ബെംഗളുരു എയർപ്പോർട്ടിൽ ജീവനക്കാരനെ വെട്ടിക്കൊന്നു