ബംഗളൂരു: കാമുകിയുമായി പിരിഞ്ഞ നിരാശയിൽ യുവാവ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും അവളുടെ സ്കൂട്ടർ കത്തിച്ചു നശിപ്പിക്കുകയും ചെയ്തു. വടക്കൻ ബെംഗളൂരുവിലെ വിദ്യാറാണ്യപുരത്താണ് സംഭവം അരങ്ങേറിയത്. കാമുകിയുമായുള്ള വിരഹം താങ്ങാനാവാത്തതു കൊണ്ടാണ് ഈ കടും കൈ ചെയ്തതെന്നാണ് കരുതപ്പെടുന്നത്.
വിരഹ വേദന പൂണ്ട സഞ്ജയ്, ഈ ആഴ്ച മുൻ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചെത്തുകയും വാഹനത്തിനു തീ കൊളുത്തുകയുമായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച അവസരത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സ്കൂട്ടറിന്റെ മുൻ വശം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.
2016ൽ റോമിൽ ഒരു നിരാശാ കാമുകൻ 22കാരിയായ മുൻ കാമുകിയെ സാമാനമായ രീതിയിൽ വധിച്ചിരുന്നു. വിൻസെൻസോ പട്വാനോ എന്ന സെക്യൂരിറ്റി ഗ്വാർഡ് തന്റെ മു൯ കാമുകിയെ പിൻ തുടർന്നു കൊലപ്പെടുത്തുകയായിരുന്നു. വാഹനം പാർക്കു ചെയ്യുന്നതിനിടെ തീ കൊളുത്തിയാണ് കൊലപ്പെടുത്തിയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.