നോയിഡ: ആദ്യ രാത്രിയിൽ ഭർത്താവിനെ തല്ലിച്ചതച്ച് സ്വർണവും പണവുമായി മുങ്ങി നവവധു. ഉത്തർപ്രദേശിലെ ബിഞ്ജോറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹരിദ്വാർ സ്വദേശിയായ യുവതിയാണ് നവവരനെ ആക്രമിച്ച് സ്വർണവും പണവുമായി കടന്നുകളഞ്ഞത്.
ബിഞ്ജോറിലെ കുണ്ഡ കുർദ് ഗ്രാമവാസിയാണ് വരൻ. ആദ്യ രാത്രിയിൽ ഇരുമ്പ് വടികൊണ്ട് ഇയാളെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് യുവതി ഇരുപതിനായിരം രൂപയും രണ്ട് ലക്ഷം രൂപയോളം രൂപയുടെ സ്വർണാഭരണങ്ങളുമായി കടന്നത്.
മാർച്ച് പതിനഞ്ചിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ദല്ലാൾ വഴി ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ‌് വധുവിനെ വരന്റെ വീട്ടിൽ എത്തിച്ചതിനു ശേഷം ഇവിടെ വെച്ചായിരുന്നു ആദ്യ രാത്രി. നേരത്തേ കരുതി വെച്ച ഇരുമ്പ് വടി ഉപയോഗിച്ച് നിരവധി തവണ യുവാവിനെ വധു മർദ്ദിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കൾ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്താണ് ആ രാത്രിയിൽ സംഭവിച്ചതെന്ന് ഇപ്പോഴും പൂർണമായും ഓർത്തെടുക്കാൻ യുവാവിന് സാധിച്ചിട്ടില്ല. പണവും സ്വർണവും കവർച്ച ചെയ്യാനായി പദ്ധതിയിട്ട നാടകമായിരുന്നു വിവാഹം എന്നാണ് യുവാവ് വിശ്വസിക്കുന്നത്. മുറിയിൽ കയറിയ ഭാര്യ അപ്രതീക്ഷിതമായ ഇരുമ്പ് വടി കൊണ്ട് തുടർച്ചയായി മർദിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. മർദ്ദനത്തെ തുടർന്ന് യുവാവ് ബോധരഹിതനായി വീണു. ബോധം വന്നതിന് ശേഷമാണ് പണവും സ്വർണവുമായി ഭാര്യ പോയതായി അറിയുന്നതെന്നും യുവാവ്.
Also Read-
ജാതകത്തിൽ ചൊവ്വാദോഷം; പരിഹാരത്തിന് 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപികഅതേസമയം, യുവാവിനെ ആക്രമിച്ച് പണവുമായി കടന്ന യുവതിയെ കുറിച്ച് ഇതുവരെ പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ യുവാവിന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Also Read-
ഉച്ചത്തിൽ പാട്ടുവെച്ചു, വരന്റെ ഡാൻസും; നിക്കാഹ് നടത്താതെ മൗലവി മടങ്ങിഉത്തർപ്രദേശിൽ തന്നെ നടന്ന മറ്റൊരു സംഭവത്തിൽ, വിവാഹം കഴിഞ്ഞ് അഞ്ച് മണിക്കൂറിനുള്ളിൽ
നവവധു സ്വർണവും പണവുമായി മുങ്ങിയ വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു. യുപിയിലെ ഷാജഹാന‍്പൂരിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വരന്റെ വീട്ടിലെത്തി മണിക്കൂറുകൾക്കകമാണ് വധുവിനെ കാണാതായത്.
വീടിനു സമീപപ്രദേശങ്ങളിലെല്ലാം തെരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് വധുവിന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു. അതിനിടെയാണ് സ്വർണാഭരണങ്ങളും പണവും എടുത്താണ് യുവതി പോയതെന്ന് മനസിലായത്. ഷാജഹാൻപുരിലെ പൊവയാൻ സ്വദേശിയായ 34കാരനാണ് ഫാറൂഖാബാദ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹ ആലോചനകൾ നടത്തിയിരുന്നെങ്കിലും യുവാവിന്‍റെ വിവാഹം നടന്നിരുന്നില്ല. അതിനിടെയാണ് യുവാവിന്‍റെ സഹോദര ഭാര്യ കൊണ്ടുവന്ന ആലോചനയാണ് വിവാഹത്തിലേക്ക് എത്തിയത്. ദരിദ്ര കുടുംബത്തിൽ വളർന്ന യുവതിയുമായാണ് വിവാഹം ഉറപ്പിച്ചത്.
വിവാഹം നടത്താനുള്ള സാമ്പത്തികം ഇല്ലാത്തതിനാൽ അണിയാനുള്ള സ്വർണാഭരണങ്ങളും ചെലവിനുള്ള പണവും വരന്‍റെ വീട്ടുകാരാണ് നൽകിയത്. വിവാഹ ചെലവിനായി 32000 രൂപ വരന്‍റെ വീട്ടുകാർ യുവതിയുടെ വീട്ടുകാർക്ക് നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.