advertisement

11 വയസുള്ള മകളുടെ ശരീരത്തിൽ ചായ ഒഴിച്ച പിതാവിനെതിരെ കേസ്; സംഭവം ഇടുക്കിയിൽ

Last Updated:

പെൺകുട്ടിയുടെ പിതാവ് റോയ് ഇപ്പോൾ ഒളിവിലാണ്.

ഇടുക്കി: മകളുടെ ദേഹത്ത് തിളച്ച ചായയൊഴിച്ച പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ക്രിസ്മസ് തലേന്ന് രാത്രിയിൽ ഉണ്ടായ കുടുംബവഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന ചായ മകളുടെ മേൽ ഒഴിക്കുകയായിരുന്നു.
പതിനൊന്നുകാരിയുടെ ഇടതു ചെവിയിലും തോളിലും കൈമുട്ടിലുമാണ് പൊള്ളലേറ്റത്. കൊന്നത്തടി പാറത്തോട്ടിൽ ആയിരുന്നു സംഭവം. അബദ്ധത്തിൽ ചായ പെൺകുട്ടിയുടെ ശരീരത്തിലേക്ക് വീണെന്ന് പറഞ്ഞാണ് ആദ്യം കുടുംബം കുട്ടിയെയുമായി ആശുപത്രിയിൽ എത്തിയത്.
You may also like:Kerala Lottery Result Win Win W 596 Result | വിൻ വിൻ W-596 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]കോട്ടയത്ത്‌ നഗരസഭകളിൽ ആധിപത്യം ഉറപ്പിച്ച് UDF; ആറിൽ അഞ്ചു നഗരസഭകളിലും UDF ഭരണം [NEWS] പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ [NEWS]
എന്നാൽ, നാട്ടുകാരും ബന്ധുക്കളും വിവരം അറിയിച്ചതോടെ കുട്ടിയിൽ നിന്ന് അംഗൻവാടി പ്രവർത്തക വിവരം ശേഖരിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നുള്ള നിർദ്ദേശപ്രകാരം വീട്ടിലെത്തിയ പൊലീസ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു. ഇതിനു ശേഷമാണ് പിതാവിന് എതിരെ കേസെടുത്തത്.
advertisement
അതേസമയം, പെൺകുട്ടിയുടെ പിതാവ് റോയ് ഇപ്പോൾ ഒളിവിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
11 വയസുള്ള മകളുടെ ശരീരത്തിൽ ചായ ഒഴിച്ച പിതാവിനെതിരെ കേസ്; സംഭവം ഇടുക്കിയിൽ
Next Article
advertisement
'ഹൃദയത്തുടിപ്പാണ് KSU'; രാജിനീക്കത്തിൽ നിന്ന് അലോഷ്യസ് സേവ്യർ പിന്മാറി
'ഹൃദയത്തുടിപ്പാണ് KSU'; രാജിനീക്കത്തിൽ നിന്ന് അലോഷ്യസ് സേവ്യർ പിന്മാറി
  • കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയിട്ടില്ലെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി

  • ഇടുക്കി, പൂഞ്ഞാർ, പീരുമേട് മണ്ഡലങ്ങളിൽ സ്ഥാനാർഥിത്വം പരിഗണിച്ചെങ്കിലും അവസാനം സീറ്റ് നിഷേധിച്ചു

  • നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചുള്ള രാജി നീക്കത്തിൽ നിന്ന് അലോഷ്യസ് പിന്മാറി

View All
advertisement