HOME /NEWS /Crime / സഹപാഠി നൽകിയ ശീതള പാനീയം കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം: അന്വേഷണം സിബിസിഐഡിക്ക്

സഹപാഠി നൽകിയ ശീതള പാനീയം കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം: അന്വേഷണം സിബിസിഐഡിക്ക്

ആരാണ് ശീതള പാനീയം നൽകിയതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിസിഐഡിയെ ഏൽപ്പിച്ചത്

ആരാണ് ശീതള പാനീയം നൽകിയതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിസിഐഡിയെ ഏൽപ്പിച്ചത്

ആരാണ് ശീതള പാനീയം നൽകിയതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിസിഐഡിയെ ഏൽപ്പിച്ചത്

  • Share this:

    കന്യാകുമാരി:  ആറാം ക്ലാസ് വിദ്യാർത്ഥി സഹപാഠി നൽകിയ ശീതള പാനിയം കുടിച്ച്  ഗുരുതരനിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവം സിബിസിഐഡി അന്വേഷിക്കും. കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള യ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ  സുനിൽ- സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് ഗുരുതരനിലയിൽ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അതംകോടിലുള്ള സ്വകാര്യ സ്കൂളിലാണ് അശ്വിൻ പഠിക്കുന്നത്.

    കഴിഞ്ഞ 24ന് പരീക്ഷ എഴുതിയ ശേഷം സ്കൂളിൽ  നിന്നു    വീട്ടിലേയ്ക്ക് മടങ്ങാൻ നിൽക്കുന്നതിനിടയ്ക്ക് സ്കൂളിലെ   മറ്റൊരു വിദ്യാർത്ഥി ബോട്ടിലുലുള്ള ശീതള പാനിയം കുടിക്കാൻ ആവശ്യപ്പെട്ടു. അശ്വിൻ വാങ്ങി കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. തുടർന്ന് രാത്രി ഛർദിയും ദേഹാസ്വസ്ഥതവും അനുഭവപ്പെട്ടു. ഉടൻ രക്ഷിതാക്കൾ കളിയിക്കാവിളയിലും, തുടർന്ന് അടുത്ത ദിവസം  മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെയെങ്കിലും  വായിലും നാവിലും  വ്രണങ്ങൾ ഉണ്ടായിരുന്നു.  ഉടനെ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു

    പരിശോധന നടത്തിയതിൽ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ കളിയിക്കാവിള പോലീസിനെ അറിയിക്കുകയായിരുന്നു.

    Also Read- സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

    പോലീസെത്തി കുഞ്ഞിന്റെ മൊഴിയെടുത്തു. സ്കൂളിൽ സഹപാഠി കുപ്പിയിലുള്ള പാനിയം കുടിക്കാൻ തന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തക്കല ഡിവൈഎസ്പി  ഗണേഷന്റെ  നേതൃത്യത്തിലുള്ള പോലീസ് സംഘം   സ്കൂളിൽ  പരിശോധന നടത്തിയത്. പരിശോധനയിൽ അത്തരത്തിലൊരു സംഭവം സ്കൂളിൽ കണ്ടെത്താൻ കഴിഞ്ഞില്ലായെന്നാണ് പൊലീസ് അറിയിച്ചത്.

    എന്നാൽ പരിശോധനയിൽ കുട്ടിയുടെ  രണ്ടു വൃക്കകളും തകരാറിലായി  നിലവിൽ ഡയാലിസ് ചെയ്തു വരുകയായിരുന്നു. ഇന്നലെ  വെകിട്ട് നാലു മണിയോടെ കുഞ്ഞ് മരണപ്പെട്ടു.

    ഇതിനിടെ പോലീസ് അന്വേഷണം മന്ദഗതിയിൽ ആണെന്നും കുറ്റവാളികളെ കണ്ടുപിടിക്കുന്നതിൽ പോലീസ് അനാസ്ഥ കാണിക്കുന്നു എന്ന് ആരോപിച്ചു കുട്ടിയുടെ മൃതദേഹം ഏറ്റു വാങ്ങില്ല എന്ന് കുട്ടിയുടെ പിതാവ് സുനിൽ മാധ്യമങ്ങളോട് അറിയിച്ചു.

    ആരാണ് ശീതള പാനീയം നൽകിയതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിസിഐഡിയെ ഏൽപ്പിച്ചത്.

    First published:

    Tags: Kanyakumari, School student died