വാളയാറില്‍ 10 വര്‍ഷത്തിനുള്ളില്‍ 27 പെൺകുഞ്ഞുങ്ങളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി: സിബിഐ

Last Updated:

2012നും 2022നും ഇടയില്‍ 305 പോക്‌സോ കേസുകളാണ് വാളയാറില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു

News18
News18
വാളയാറില്‍ 2012നും 2022നും ഇടയില്‍ പ്രായപൂര്‍ത്തിയാകാത്ത 27 പെണ്‍കുട്ടികള്‍ ജീവനൊടുക്കിയിട്ടുണ്ടെന്ന് സിബിഐ. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായ ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐയുടെ വെളിപ്പെടുത്തല്‍.
2017 ജനുവരി 13നാണ് വാളയാര്‍ കേസിലെ മൂത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ഒറ്റമുറി വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിനാണ് ഈ കുട്ടിയുടെ ഇളയസഹോദരിയും മരിച്ചത്. അതേ വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇളയകുട്ടിയേയും കണ്ടെത്തിയത്.
2012നും 2022നും ഇടയില്‍ 305 പോക്‌സോ കേസുകളാണ് വാളയാറില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് സമാനമായി 1996ല്‍ രണ്ട് സഹോദരികള്‍ അസാധാരണ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. 17ഉം 11ഉം വയസ് പ്രായമുള്ള സഹോദരിമാരെ 1996 ഫെബ്രുവരി 22നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും രക്തത്തില്‍ വിഷാംശം കലര്‍ന്നിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
101 പേജ് വരുന്ന കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. 2010 മുതല്‍ 2023 വരെയുള്ള കാലയളവില്‍ തൂങ്ങിമരിച്ച 13 വയസിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങളും സിബിഐ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ സുഹൃത്തുകളില്‍ നിന്ന് ശേഖരിച്ച മൊഴിയും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. തന്റെ സഹോദരിയുടെ അതേവഴി തെരഞ്ഞെടുക്കുമെന്ന് ഇളയപെണ്‍കുട്ടി പറഞ്ഞതായി കുട്ടിയുടെ സുഹൃത്തുക്കളിലൊരാള്‍ മൊഴി നല്‍കിയെന്നും സിബിഐ കോടതിയെ അറിയിച്ചു.
advertisement
പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ധാരാളം കേസുകള്‍ ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാര്‍ കേസന്വേഷണത്തിന്റെ ഭാഗമായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാളയാര്‍ ഭാഗത്തെ നിരവധി പേര്‍ പാവപ്പെട്ടവരും നിരക്ഷരരുമാണ്. തങ്ങളുടെ കുട്ടികളുടെ കാര്യം ശ്രദ്ധിക്കാനും അവര്‍ക്ക് കഴിയാറില്ല. കൂടാതെ നിയമപരമായ കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമലംഘനത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി അവര്‍ക്ക് കൃത്യമായ ധാരണയില്ല. പ്രായപൂര്‍ത്തിയാകാത്ത ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം രണ്ട്-രണ്ടര വര്‍ഷത്തിന് ശേഷമാണ് പുറത്തുവരുന്നത്. വാളയാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും മുറവിളികളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന പല കേസുകളും പുറത്തുവരാന്‍ കാരണമായതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
ശ്രദ്ധിക്കുക:(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000).
Summary: CBI reports 27 Minor girls ended life in Walayar in ten years.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാളയാറില്‍ 10 വര്‍ഷത്തിനുള്ളില്‍ 27 പെൺകുഞ്ഞുങ്ങളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി: സിബിഐ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement