advertisement

നാമനിർദേശപത്രിക സമർപ്പണ സമയം അവസാനിച്ചു; ആകെ സമർപ്പിച്ചത് 1181 എണ്ണം; മാർച്ച് 26 നു ചിത്രം തെളിയും

Last Updated:

മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി വൈകിട്ട് 5 വരെ 1181 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. 676 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. മാ ർച്ച് 24 നാണു സൂക്ഷ്മപരിശോധന. 26 വരെ പത്രിക പിന്‍വലിക്കാം. അതിനു ശേഷം തിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. ഇത്തവണ പത്രിക സമര്‍പ്പിക്കാനുള്ള സമരം വളരെ കുറവായിരുന്നു. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നത്.
അന്തിമ ചിത്രം തെളിഞ്ഞ ശേഷം 12 ദിവസം കൂടിമാത്രമേ പരസ്യപ്രചാരണത്തിന് അവശേഷിക്കുന്നുള്ളു. എപ്രിൽ 9നാണ് വോട്ടെടുപ്പ്. മെയ് 4ന് വോട്ടെണ്ണൽ നടക്കും.
പോളിങ് ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം നാളെ മുതല്‍ 29 വരെ നടക്കും. പരിശീലന കേന്ദ്രങ്ങളില്‍ ഇവര്‍ക്കുള്ള തപാല്‍ ബാലറ്റ് ഫോം സമര്‍പ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. രണ്ടാംഘട്ട പരിശീലനം നടക്കുന്ന കേന്ദ്രത്തില്‍ വോട്ടു രേഖപ്പെടുത്താനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (വിഎഫ്‌സി) ക്രമീകരിക്കും.
advertisement
രണ്ടും മൂന്നും പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം രണ്ടാംഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആദ്യഘട്ട പരിശീലനം നടക്കുന്ന ഏതെങ്കിലും കേന്ദ്രത്തില്‍ തപാല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിക്കാം. 140 മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസര്‍ മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയായി.
പൊലീസുകാര്‍ക്കു തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ 7 ദിവസം വരെ സമയം അനുവദിക്കുമെന്ന് സിഇഒ രത്തന്‍ യു.ഖേല്‍ക്കര്‍ പറഞ്ഞു. 2 ദിവസം മാത്രം അപേക്ഷിക്കാന്‍ നല്‍കിയതിനാല്‍ പലർക്കും അവസരം നഷ്ടമായെന്നു പരാതി ഉയര്‍ന്നിരുന്നു.
Summary: The deadline for filing nominations for the 140 constituencies in the Kerala Assembly Elections has officially ended. A total of 1181 nominations were submitted across the state. The verification of the submitted nominations will take place on March 24. Candidates have until March 26 to withdraw their papers, after which the final electoral picture will be clear. Voting is scheduled for April 9, with the counting of votes set for May 4, 2026.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാമനിർദേശപത്രിക സമർപ്പണ സമയം അവസാനിച്ചു; ആകെ സമർപ്പിച്ചത് 1181 എണ്ണം; മാർച്ച് 26 നു ചിത്രം തെളിയും
Next Article
advertisement
ലോക്സഭയിൽ 2029 ഓടെ വനിതാ സംവരണം; വനിതാ സീറ്റുകൾ 273 ആയേക്കും; നടപടികൾ വേഗത്തിലാക്കി കേന്ദ്രം
ലോക്സഭയിൽ 2029 ഓടെ വനിതാ സംവരണം; വനിതാ സീറ്റുകൾ 273 ആയേക്കും; നടപടികൾ വേഗത്തിലാക്കി കേന്ദ്രം
  • 2029-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പിലാക്കാൻ കേന്ദ്രം നടപടികൾ വേഗത്തിലാക്കി

  • 2011 സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടപ്പിലായാൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും

  • ലോക്സഭയിൽ ഏകദേശം 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാൻ ഭേദഗതി ഉടൻ കൊണ്ടുവരും

View All
advertisement