നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പോണേക്കരയില്‍ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്; റിപ്പര്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയത് സഹതടവുകാരനോട്

  പോണേക്കരയില്‍ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്; റിപ്പര്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയത് സഹതടവുകാരനോട്

  പുത്തന്‍ വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയാനന്ദനെ വധശിക്ഷക്ക് വിധിച്ചിരുന്നു.

  റിപ്പർ ജയാനന്ദൻ (ഫയൽ ചിത്രം)

  റിപ്പർ ജയാനന്ദൻ (ഫയൽ ചിത്രം)

  • Share this:
  കൊച്ചി: 2004-ലെ പോണേക്കരയിൽ 74 വയസുള്ള സ്ത്രീയെയും ഇവരുടെ സഹോദരിയുടെ മകനെയും തലക്കടിച്ച് കൊന്ന കേസിലാണ് ക്രൈംബ്രാഞ്ച്(Crime Branch) എറണാകുളം യൂണിറ്റ്  പ്രതിയെ പിടികൂടിയത്.  ഇരട്ടക്കൊലക്കേസിൽ റിപ്പർ ജയാനന്ദന്(Ripper Jayanandan) വിനയായത് ജയിലിലെ സഹതടവുകാരോടുള്ള തുറന്നുപറച്ചിലായിരുന്നു. പുത്തന്‍ വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയാനന്ദനെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെയാണ് കൊച്ചി പോണേക്കര ഇരട്ടക്കൊല കേസിനെക്കുറിച്ച് റിപ്പർ ജയാനന്ദൻ സഹതടവുകാരനോട് മനസ്സുതുറന്നത്. ഇതോടെ വിവരം അന്വേഷണ ഉദ്യോഗസ്ഥരിലേക്കെത്തുകയും റിപ്പർ ജയാനന്ദൻ കുടുങ്ങുകയുമായിരുന്നു.

  പോണേക്കരയിലെ വീട്ടിൽവെച്ച്  വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തിരുന്നു. 60-കാരനെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സ്ത്രീയെ ബലാത്സംഗം ചെയ്യുകയും 44 പവന്‍ സ്വര്‍ണാഭരണങ്ങളും 15 ഗ്രാം വെള്ളി നാണയങ്ങളും ജയാനന്ദന്‍ മോഷ്ടിച്ചിരുന്നു. സമാന കുറ്റകൃത്യങ്ങളിലെ പ്രതിയായ റിപ്പര്‍ ജയാനന്ദനിലേക്ക് അന്വേഷണം എത്തിയിരുന്നുവെങ്കിലും തെളിവുകൾ ഉണ്ടായിരുന്നില്ല

  കൊല്ലപ്പെട്ട രണ്ടുപേർക്കും മാരകമായി പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 74-കാരിയുടെ തലയിലും മുഖത്തുമായി 12 മുറിവുകളുണ്ടായിരുന്നു. മൂക്ക് പൊട്ടിയനിലയിലായിരുന്നു. 60-കാരന്റെ തലയുടെ പിറകിലായി ഒമ്പത് മുറിവുകളും കണ്ടെത്തി. ഇരുവരുടെയും തലയ്ക്കേറ്റ മാരക മുറിവുകളാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് ശേഷമാണ് 74-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു.

  Also Read-Ripper Jayanandan| കൊച്ചിയിലെ വൃദ്ധസഹോദരങ്ങളെ കൊന്നതും റിപ്പര്‍ ജയാനന്ദന്‍; 17 വര്‍ഷം മുൻപ് നടന്ന ക്രൂരതയുടെ ചുരുളഴിഞ്ഞു

  ആദ്യം ലോക്കൽ പോലീസ് അന്വേഷണം നടത്തിയ കേസിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ നാട്ടുകാരുടെ പ്രതിഷേധമുയർന്നു. ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ട റിപ്പർ ജയാനന്ദനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം ജയാനന്ദൻ സഹതടവുകാരനോട് മനസ്സുതുറന്നതാണ് വഴിത്തിരിവായത്.

  തൃശ്ശൂരിലെ ഒരു കേസ് കോടതിയിൽനിന്ന് വിട്ടുപോയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽവെച്ച് ജയാനന്ദൻ മനസ്സുതുറന്നത്. അതീവ സുരക്ഷാസെല്ലിൽ ജയാനന്ദനടക്കം മൂന്നുപേരാണുണ്ടായിരുന്നത്. തൃശ്ശൂരിലെ കോടതിയിൽനിന്ന് കേസ് വിട്ടുപോയതിന്റെ സന്തോഷത്തിൽ പോണേക്കരയിലെ കുറ്റകൃത്യത്തെക്കുറിച്ചും ജയാനന്ദൻ വെളിപ്പെടുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെ ഇയാൾക്കെതിരേയുള്ള തെളിവുകൾ കണ്ടെത്താനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമം.

  Also Read-Arrest| വീട് വാടകയ്ക്കെടുത്ത് ചാരായവാറ്റ്; തിരുവനന്തപുരത്ത് രണ്ട് പേ‍ർ പിടിയിൽ

  സംഭവം നടന്ന ദിവസം രാത്രി കൊല്ലപ്പെട്ടവരുടെ അയൽവാസിയായ സ്ത്രീ റിപ്പർ ജയാനന്ദനെ കണ്ടിരുന്നു. കൊലപാതകം നടന്നതിന് സമീപത്തെ വീട്ടില്‍ ജയാനന്ദന്‍ അന്ന് മോഷണശ്രമം നടത്തിയിരുന്നു.ഇതോടെ ക്രൈംബ്രാഞ്ച് സംഘം കോടതിയുടെ മേൽനോട്ടത്തിൽ തിരിച്ചറിയൽ പരേഡ് നടത്തി. മജിസ്ട്രേറ്റിൻ്റെ സാന്നിദ്ധ്യത്തിൽ  ഈ സ്ത്രീ റിപ്പർ ജയാനന്ദനെ തിരിച്ചറിയുകയും ചെയ്തു.  ഇതാണ് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. കേസിൽ ഡി.എൻ.എ. പ്രൊഫൈലിങ് അടക്കം നടത്തുന്നതിനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

  ആറ് സംഭവങ്ങളിലായി എട്ടുപേരെയാണ് റിപ്പർ ജയാനന്ദൻ കൊലപ്പെടുത്തിയിട്ടുള്ളത്. 2003 മുതൽ 2006 വരെയുള്ള കാലയളവിലായിരുന്നു ഇതെല്ലാം. പുത്തൻവേലിക്കരയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ റിപ്പർ ജയാനന്ദന് വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് സുപ്രീംകോടതി ജീവപര്യന്തമാക്കി. 6 കൊലക്കേസുകളില്‍ എട്ട് പേരെയാണ് ജയാനന്ദന്‍ കൊലപ്പെടുത്തിയിട്ടുള്ളത്. കോളിളക്കം സൃഷ്ടിച്ച മാള ഇരട്ടക്കൊലക്കേസിലും പെരിഞ്ഞനം ഇരട്ടക്കൊല കേസിലും ജയാനന്ദനായിരുന്നു പ്രതി. കൊലക്കേസുകൾക്ക് പുറമേ നിരവധി കവർച്ചാക്കേസുകളും ഇയാളുടെ പേരിലുണ്ട്. ഇതിൽ പല കേസുകളിലും ജയാനന്ദൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

  Also Read-Murder | റാന്നിയിൽ ഒരാളെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതം

  തടവ് അനുഭവിച്ചുവരുന്നതിനിടെ മൂന്ന് തവണയാണ് റിപ്പർ ജയാനന്ദൻ ജയിൽചാടിയത്. 2007-ൽ വിയ്യൂർ ജയിലിൽനിന്നായിരുന്നു ആദ്യ ജയിൽചാട്ടം. പിന്നീട് 2010-ൽ കണ്ണൂരിൽനിന്നും 2013-ൽ പൂജപ്പുര സെൻട്രൽ ജയിലിൽനിന്നും ജയാനന്ദൻ ജയിൽചാടി. ഈ സംഭവങ്ങളിലെല്ലാം ഇയാളെ പിന്നീട് ശിക്ഷിച്ചു. നേരത്തെ ജയിൽചാട്ട ചരിത്രമുള്ളതിനാൽ അതീവസുരക്ഷയിലാണ് ജയാനന്ദനെ ജയിലിൽ പാർപ്പിച്ചുവരുന്നത്.
  ഇരട്ടക്കൊലയിൽ ജനുവരി ഒന്നുവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും.
  Published by:Jayesh Krishnan
  First published: