Ripper Jayanandan| കൊച്ചിയിലെ വൃദ്ധസഹോദരങ്ങളെ കൊന്നതും റിപ്പര്‍ ജയാനന്ദന്‍; 17 വര്‍ഷം മുൻപ് നടന്ന ക്രൂരതയുടെ ചുരുളഴിഞ്ഞു

Last Updated:

കേരളത്തെ നടുക്കിയ പുത്തന്‍വേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും പ്രതിയാണ് റിപ്പര്‍ ജയാനന്ദന്‍

റിപ്പർ ജയാനന്ദൻ (ഫയൽ ചിത്രം)
റിപ്പർ ജയാനന്ദൻ (ഫയൽ ചിത്രം)
കൊച്ചി: പതിനേഴുവർഷം മുൻപ് കൊച്ചിയിൽ (Kochi) നടന്ന ഇരട്ട കൊലപാതകത്തിന്റെ (Murder)ചുരുളഴിച്ച് കേരള പൊലീസ് (Kerala Police). ഇടപ്പള്ളി (Edappally) പോണക്കരയില്‍ വൃദ്ധസഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പര്‍ ജയാനന്ദനെന്ന് (Ripper Jayanandan) ക്രൈംബ്രാഞ്ച് (Crime Branch) കണ്ടെത്തി.
2004 ല്‍ നടന്ന ഇരട്ട കൊലപാതകത്തിലാണ് 17 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് ചുരുളഴിച്ചത്. കേസില്‍ റിപ്പര്‍ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാള്‍ നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും ക്രൈംബ്രാഞ്ച് എഡിജിപി‌ ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആറ്‌ കൊലക്കേസുകളിലും നിരവധി കവര്‍ച്ച, പിടിച്ചുപറി കേസുകളിലും പ്രതിയാണ് റിപ്പര്‍ ജയാനന്ദന്‍. നേരത്തെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഇടപ്പള്ളിയിലെ ഇരട്ടക്കൊലക്കേസിലും ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
advertisement
കേസില്‍ ജയാനന്ദന്‍ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും മതിയായ തെളിവുകള്‍ ശേഖരിക്കേണ്ടിയിരുന്നതിനാലാണ് അറസ്റ്റ് വൈകിയത്. ഡിസംബര്‍ 24നാണ് ഇടപ്പള്ളി ഇരട്ടക്കൊലക്കേസില്‍ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.
advertisement
കേരളത്തെ നടുക്കിയ പുത്തന്‍വേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും പ്രതിയാണ് റിപ്പര്‍ ജയാനന്ദന്‍. പുത്തന്‍വേലിക്കര കൊലപാതകത്തില്‍ വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീംകോടതി പിന്നീട് മരണം വരെ തടവായി ശിക്ഷ കുറച്ചു. വടക്കേക്കര ഏലിക്കുട്ടി കൊലക്കേസിലും ജയാനന്ദന് ജീവപര്യന്തം ശിക്ഷ ലഭിച്ചു.
പ്രായമായവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതാണ് ജയാനന്ദന്റെ രീതി. ഇതിനുശേഷം കവര്‍ച്ചയും നടത്തും. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ റിപ്പര്‍ ജയാനന്ദന്‍ രണ്ട് തവണ ജയില്‍ ചാടിയിട്ടുമുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
Ripper Jayanandan| കൊച്ചിയിലെ വൃദ്ധസഹോദരങ്ങളെ കൊന്നതും റിപ്പര്‍ ജയാനന്ദന്‍; 17 വര്‍ഷം മുൻപ് നടന്ന ക്രൂരതയുടെ ചുരുളഴിഞ്ഞു
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement