എട്ടുപോലീസുകാർ കൊല്ലപ്പെട്ട സംഭവം; റെയ്ഡ് വിവരം ഗുണ്ടാത്തലവന് പൊലീസിൽനിന്ന് ചോർത്തി നൽകി

പൊലീസ് റെയ്ഡിൽനിന്ന് ഗുണ്ടാസംഘത്തിന് രക്ഷപെടാൻ ഗ്രാത്തെ വൈദ്യുതി ഓഫാക്കാൻ സഹായിച്ചതും പൊലീസിലെ ചാരൻമാരെന്ന് വെളിപ്പെടുത്തൽ

News18 Malayalam | news18-malayalam
Updated: July 5, 2020, 3:14 PM IST
എട്ടുപോലീസുകാർ കൊല്ലപ്പെട്ട സംഭവം; റെയ്ഡ് വിവരം ഗുണ്ടാത്തലവന് പൊലീസിൽനിന്ന് ചോർത്തി നൽകി
vikas-dube
  • Share this:
ലഖ്‌നൗ: ഉത്തർപ്രദേശ് പൊലീസിലെ എട്ടുപേരെ ഗുണ്ടാസംഘം കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തത്. ഗുണ്ടാത്തലവൻ വികാസ് ദുബെയുടെ വാസസ്ഥലം റെയ്ഡ് ചെയ്യുന്ന വിവരം പൊലീസുകാർ തന്നെ ചോർത്തുനൽകിയെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ വികാസ് ദുബെയുടെ അനുയായി തന്നെയാണ് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്.

കാൺപൂരിലെ കല്യാൺപൂർ പ്രദേശത്ത് ഏറ്റുമുട്ടലിനെത്തുടർന്ന് കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ പ്രധാനിയും വികാസ് ദുബെയുടെ ഉറ്റ അനുയായിയുമായ ദയാശങ്കർ അഗ്നിഹോത്രിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ ദയാശങ്കറിനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബെയുടെ 18 സഹായികളിൽ ഒരാളാണ് ഇയാൾ. വികാസ് ദുബെയെയും സംഘത്തെയും പിടികൂടാൻ സഹായിക്കുന്നവർക്ക് 25,000 രൂപ വീതം പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Also Read- കാൺപൂർ സംഭവം: യുപിയിൽ ഗുണ്ടാത്തലവന്റെ വീട് ഇടിച്ചു നിരത്തി;നടപടി എട്ടുപോലീസുകാർ കൊല്ലപ്പെട്ടതിനു പിന്നാലെ

റെയ്ഡിന് മുമ്പ് ദുബെയ്ക്ക് പോലീസിൽ നിന്ന് ഒരു കോൾ ലഭിച്ചതായി ദയാശങ്കർ വെളിപ്പെടുത്തി. ഇതുവഴി പൊലീസ് വരുമ്പോൾ തന്നെ പതിയിരുന്ന് ആക്രമിക്കാനുള്ള സമയം ദുബെയുടെ സംഘത്തിന് ലഭിച്ചു. റെയ്ഡിനിടെ വീട്ടിൽ ഒരു ആയുധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ദയാശങ്കർ പറഞ്ഞു. വെടിവയ്പിനിടെ തന്നെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും താൻ പൊലീസിനുനേരെ വെടിവച്ചില്ലെന്നും ദയാശങ്കർ പറഞ്ഞു. പോലീസ് പാർട്ടിക്ക് നേരെ വെടിവയ്പിൽ പങ്കെടുത്ത ആളുകളുടെ എണ്ണം കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് റെയ്ഡിനിടെ ദുബെയെയും സഹായികളെയും ഇരുട്ടിൽ ഓടിപ്പോകാൻ സഹായിക്കുന്നതിനായി വിക്രു ഗ്രാമത്തിലെ വൈദ്യുതി വിതരണം വിച്ഛേദിച്ചതായി റിപ്പോർട്ട് ഉണ്ട്. റെയ്ഡിനിടെ വിക്രു ഗ്രാമത്തിലെ വൈദ്യുതി വിതരണം തടയാൻ ചുബേപൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ കോൾ വൈദ്യുത വകുപ്പിന് ലഭിച്ചതായും റിപ്പോർട്ടുണ്ട്.

Also See- കാൺപൂർ റെയ്ഡിനിടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതിയായ ഗുണ്ടാത്തലവൻ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

പ്രാഥമിക അന്വേഷണത്തിന് ശേഷം ചുബേപൂരിലെ എസ്എച്ച്ഒ വിനയ് തിവാരിയെ സസ്പെൻഡ് ചെയ്തു. പോലീസ് റെയ്ഡിന് മുന്നോടിയായി ദുബെയ്ക്ക് വിവരം ചോർത്തി നൽകിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
TRENDING:COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു [NEWS]കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ [NEWS]കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ [NEWS]
സംഭവം നടന്ന് രണ്ട് ദിവസത്തിനുശേഷവും ദുബെയെ പിടികൂടാനാകാത്ത സാഹചര്യത്തിൽ വിവരം നൽകുന്നവർക്ക് പോലീസ് വകുപ്പ് പ്രഖ്യാപിച്ച പ്രതിഫലം ഇപ്പോൾ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തി. യുപി പോലീസിന്റെ 60 ലധികം ടീമുകളും യുപിഎസ്ടിഎഫിൽ 1,500 ൽ അധികം പോലീസ് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സംഘമാണ് ദുബെയ്ക്കുവേണ്ടി തെരച്ചിൽ നടത്തുന്നത്. ശനിയാഴ്ച വൈകുന്നേരം, ഉന്നാവോ കോടതിയിൽ കീഴടങ്ങാൻ ദുബെ ശ്രമം നടത്തിയേക്കുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ കോടതി പരിസരത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നെങ്കിലും ദുബെ എത്തിയിരുന്നില്ല.
First published: July 5, 2020, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading