16 വർഷം മുമ്പ് നടന്ന ലൈംഗിക പീഡനത്തെക്കുറിച്ച് ആംഗ്യഭാഷയിൽ പൊലീസിനോട് വെളിപ്പെടുത്തി യുവതി

Last Updated:

മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയാണ് പ്രതി പീഡിപ്പിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ചുള്ള യുവതിയുടെ പരാതിയില്‍ അറസ്റ്റ്. മുംബൈയിലാണ് സംഭവം നടന്നത്. കേള്‍വി ശേഷിയും സംസാര ശേഷിയും ഇല്ലാത്ത യുവതി ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് ആറ് വര്‍ഷം മുമ്പ് താൻ പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്.ആംഗ്യഭാഷയിലാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തൽ നടത്തിയത്.
പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്ന് നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തില്‍ കുരാര്‍ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കൂടുതല്‍ അന്വേഷണത്തിനായി വകോല പോലീസിന് കൈമാറുകയും ചെയ്തു. 2019-ലാണ് സംഭവം നടന്നത്. അന്ന് ഇരയ്ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രതി പെണ്‍കുട്ടിയെ കാണുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് പ്രതിയുടെ വീട്ടിലേക്ക് അവളെ കൂട്ടികൊണ്ടുപോകുകയായിരുന്നു.
മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയാണ് പ്രതി പീഡിപ്പിച്ചത്. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. ബോധം വന്നപ്പോള്‍ രക്തസ്രാവമുള്ളതായി പെണ്‍കുട്ടി കണ്ടെത്തി. എന്നാല്‍ വീട്ടില്‍ ഈ വിവരം പറഞ്ഞെങ്കിലും പരാതി നല്‍കാന്‍ മതിയായ പിന്തുണ അവള്‍ക്ക് ലഭിച്ചില്ല. ആറ് വർഷത്തിനുശേഷം ഭർത്താവിന്റെ പിന്തുണ ലഭിച്ചതോടെയാണ് അവൾ പോലീസിൽ പരാതി നൽകിയത്.
advertisement
സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്ത പോലീസ് അയാളുടെ ഫോണ്‍ പിടിച്ചെടുത്തു. അതില്‍ നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അനുചിതമായ വീഡിയോകള്‍ അടങ്ങിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇരകളുടെ സമ്മതമില്ലാതെയാണ് പ്രതി വീഡിയോ കോള്‍ വഴി ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെന്നും ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്താനായി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായും പോലീസ് പറയുന്നു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇരകളുടെ മൊഴികള്‍ രേഖപ്പെടുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
16 വർഷം മുമ്പ് നടന്ന ലൈംഗിക പീഡനത്തെക്കുറിച്ച് ആംഗ്യഭാഷയിൽ പൊലീസിനോട് വെളിപ്പെടുത്തി യുവതി
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement