നഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചെന്നും ഈ തുക വിദേശത്തേക്ക് ഹവാലയായി കടത്തിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി: കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുവകകൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥികളാണ് കണ്ടുകെട്ടിയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവർ 900ല്‍ അധികം നഴ്സുമാരെ വിദേശത്തേക്ക് കൊണ്ടുപോയത്. ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചെന്നും ഈ തുക വിദേശത്തേക്ക് ഹവാലയായി കടത്തിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണവും പൂര്‍ത്തിയാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതാണ് കേസ്.
'അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടും': ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ദേവസ്വം ന്ത്രി കടകം പള്ളി സുരേന്ദ്രനെതിരായ പൂതനാ പരാമർശം ആവർത്തിച്ച് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രൻ. പൂതന പരാമർഎന്ന് വിളിച്ചതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പൂതന എന്ന വാക്ക് അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. സുന്ദരി വേഷത്തില്‍ കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. പൂതന മോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കണമെന്നാണ് താൻ പറഞ്ഞത്. അതില്‍ ഉറച്ച് നില്‍ക്കുന്നു. - ശോഭ സുരേന്ദ്രൻ പറഞ്ഞു,
advertisement
"അധികാരത്തിന്റെ ദണ്ഡ് കടകംപള്ളിയില്‍ നിന്ന് ജനാധിപത്യപരമായി കഴക്കൂട്ടത്തെ ജനങ്ങള്‍ ഏറ്റെടുക്കുന്നുവോ, അന്ന് കടകംപള്ളിയാകുന്ന പൂതനയ്ക്ക് മോക്ഷം കിട്ടും. ആ മോക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടിപൊളിക്കുമ്പോള്‍ ഉണ്ടാകും'' ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
advertisement
തനിക്കെതിരെ കടംകപള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് പരാജയ ഭീതികൊണ്ടാണ്. ഉപ്പുതിന്ന കടംകപള്ളി വെള്ളം കുടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്നു നേരത്തെയും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ പറഞ്ഞു. അതേസമയം താൻ തൊഴിലാളിവർഗ സംസ്‌കാരത്തിൽ വളർന്നുവന്ന നേതാവാണെന്നും സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളതെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.
advertisement
കേന്ദ്രമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത കഴക്കൂട്ടം മണ്ഡലം കൺവെൻഷനിലാണ് ശോഭ സുരേന്ദ്രൻ കടകംപള്ളി സുരേന്ദ്രന് എതിരെ വിവാദ പരാമർശം നടത്തിയത്.
Location :
First Published :
March 23, 2021 3:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി


