വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വിൽപന; രണ്ടുപേർ എക്സൈസ് പിടിയിൽ

Last Updated:

ആവശ്യക്കാരെ കണ്ടെത്തി വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തശേഷമായിരുന്നു വിൽപന

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തൊടുപുഴ: വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വിൽപന നടത്തിയ യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി നെടുംകണ്ടം വണ്ടന്‍മേട് ശിവന്‍കോളനി സരസ്വതി വിലാസത്തില്‍ രാംകുമാര്‍, പുളിയന്‍മല കുമരേശഭവനില്‍ അജിത്ത് എന്നിവരെയാണ് ഉടുമ്പന്‍ചോല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൂട്ടാളിയായ ഹേമക്കടവ് പുതുപറമ്പില്‍ ലിജോ ഓടി രക്ഷപ്പെട്ടു.
കൗമാരക്കാര്‍ ഉള്‍പ്പെടെ ഇവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നുവെന്നാണ് വിവരം. കഞ്ചാവ് ഉപയോഗിക്കുന്നവരെ തേടിപ്പിടിച്ചാണ് സംഘം വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പിലൂടെ ആളുകള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സംഘം കഞ്ചാവ് എത്തിച്ച് നല്‍കും. രാംകുമാറിന്റെ പക്കല്‍ നിന്ന് 23 ഗ്രാം കഞ്ചാവും അജിത്ത് ഉപയോഗിച്ചിരുന്ന ഓട്ടോയില്‍ നിന്ന് 74 ഗ്രാം കഞ്ചാവും ലിജോയുടെ ഉപയോഗിച്ചിരുന്ന ഇന്‍ഡിക കാറില്‍ നിന്ന് 123 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
advertisement

കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം പിടികൂടി

കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ മൈസൂർ ജില്ലയിൽ ബസവേശ്വര നഗർ സ്വദേശി മുഹമ്മദ് അഷ്റഫ് (55) , ഇരിട്ടി സ്വദേശി സി പി അസ്കർ (30) എന്നിവരെ അറസ്റ്റ് ചെയ്തു. മദ്യക്കടത്തു സംഘത്തിൽ ഉൾപ്പെട്ട പ്രജീഷ് എന്ന മാക്കാപ്പി എക്സൈസ് സംഘത്തെ വെട്ടിച്ച് സംഭവസ്ഥലത്തു നിന്ന് കടന്ന് കളഞ്ഞു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
advertisement
മിനി ലോറിയിലും കാറിലുമായാണ് സംഘം മദ്യക്കടത്ത് നടത്തിയത്. മിനി ലോറിയിൽ തണ്ണിമത്തനുകൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് മദ്യം കേരളത്തിലേക്ക് കടത്തിയത്. പിന്നീട് ഇത് കാറിലേ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എക്സൈസ് മദ്യക്കടത്ത് സംഘത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്നു. തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
advertisement
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്വകാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കങ്ങൾ. മദ്യ കടത്തിന് ഉപയോഗിച്ചിരുന്ന മിനിലോറിയും മാരുതി കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർ വി സുധീർ, കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ് , ഡെപ്യൂട്ടി കമ്മീഷണർ ഷാഡോ സ്ക്വാഡ് അംഗം കെ ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി ടി സജിത്ത്, കെ നിവിൻ, എക്സൈസ് ഡ്രൈവർ എൻ ഷാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വിൽപന; രണ്ടുപേർ എക്സൈസ് പിടിയിൽ
Next Article
advertisement
'ആര് വാതില്‍ ചവിട്ടിപൊളിച്ചു; എംഎല്‍എയെ കണ്ടിട്ടില്ല; വ്യക്തിഹത്യ ചെയ്യുന്നു'; കെ.ജെ. ഷൈനിന്‍റെ ഭര്‍ത്താവ്
'ആര് വാതില്‍ ചവിട്ടിപൊളിച്ചു; എംഎല്‍എയെ കണ്ടിട്ടില്ല; വ്യക്തിഹത്യ ചെയ്യുന്നു'; കെ.ജെ. ഷൈനിന്‍റെ ഭര്‍ത്താവ്
  • പ്രചരിക്കുന്ന ആരോപണങ്ങളില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണെന്നും ഡൈന്യൂസ് തോമസ് പറഞ്ഞു.

  • തങ്ങളെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡൈന്യൂസ് പറഞ്ഞു.

  • അപവാദ പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും പറഞ്ഞു.

View All
advertisement