'നിർത്താതെയുള്ള കരച്ചിൽ'; നാലുവയസുകാരിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു

Last Updated:

മകളുടെ നിർത്താതെയുള്ള കരച്ചിലാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. ഇതിന് പുറമെ ഭാര്യ തന്നെ വിട്ട് കാമുകനൊപ്പം പോയതിന്‍റെ സങ്കടവും ഉണ്ടെന്നും ഇയാൾ പറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.

നോയിഡ: നാലുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ഗസീയബാദ് സ്വദേശിയായ വസുദേവ് ഗുപ്ത (28) എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ അടക്കാൻ കഴിയാതെ വന്നതോടെ സഹികെട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പൊലീസ് പറയുന്നതനുസരിച്ച് സുൽത്താന്‍പ്പുരിൽ നിന്നുള്ള വസുദേവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഖോഡ കോളനിയിലെ ഒരു വാടകവീട്ടില്‍ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. നോയിഡയിലെ ഒരു സ്പാ ജീവനക്കാരിയായ ഇയാളുടെ ഭാര്യ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വഴക്കിട്ട് വീട് വിട്ടു പോയി. മകളെ അച്ഛനൊപ്പമാക്കി മൂന്നു വയസുകാരനായ ഇളയ കുഞ്ഞിനെയുമെടുത്താണവർ പോയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കുട്ടി എന്തോ കാര്യത്തിന് കരയാൻ തുടങ്ങി. എത്ര ശ്രമിച്ചിട്ടും കരച്ചിൽ അടക്കാൻ വസുദേവിന് കഴിഞ്ഞില്ല.
advertisement
കുട്ടി കരച്ചിൽ തുടർന്നതോടെ ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം ഒരു ടവ്വലിൽ പൊതിഞ്ഞ് തന്‍റെ ഓട്ടോറിക്ഷയില്‍ വച്ച് ഭാര്യയെ തിരയാനിറങ്ങി. ഇയാളുടെ സഹോദരൻ വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ ആരെയും കാണാതിരുന്നതിനെ തുടർന്ന് വസുദേവിന്‍റെ അനുജനായ രവി, ചേട്ടനെ ഫോണിൽ വിളിച്ചു. അപ്പോഴാണ് മകളെ കൊലപ്പെടുത്തിയെന്നും ഇപ്പോൾ ഭാര്യയെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണെന്നും വസുദേവ് അനിയനെ അറിയിച്ചത്. തുടർന്ന് രവി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
advertisement
വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് വസുദേവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അൽപസമയത്തിനുള്ളിൽ തന്നെ ഇയാളെ പിടികൂടുകയും ചെയ്തു. ഓട്ടോയിൽ നിന്നും ടവ്വലില്‍ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹവും വീണ്ടെടുത്തു. മകളുടെ നിർത്താതെയുള്ള കരച്ചിലാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. ഇതിന് പുറമെ ഭാര്യ തന്നെ വിട്ട് കാമുകനൊപ്പം പോയതിന്‍റെ സങ്കടവും ഉണ്ടെന്നും ഇയാൾ പറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
advertisement
കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കുഞ്ഞിന്‍റെ അമ്മയ്ക്കായുള്ള തെരച്ചിലും പൊലീസ് നടത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'നിർത്താതെയുള്ള കരച്ചിൽ'; നാലുവയസുകാരിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു
Next Article
advertisement
Provident Fund| പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
  • ഇപിഎഫ്ഒയുടെ പുതിയ തീരുമാനപ്രകാരം, പ്രൊവിഡന്റ് ഫണ്ട് തുക പൂർണമായും പിൻവലിക്കാൻ അംഗങ്ങൾക്ക് അനുമതി.

  • പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിൻവലിക്കാനും ഇപിഎഫ്ഒ അനുമതി നൽകി.

  • തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് കാലാവധി 12 മാസമാക്കി കുറച്ചതായി ഇപിഎഫ്ഒ അറിയിച്ചു.

View All
advertisement