ഹരിയാനയില്‍ അഞ്ചുവയസ്സുകാരിയെയും അമ്മയേയും കൂട്ടബലാത്സംഗത്തിനിരയാക്കി; കുഞ്ഞിനെ കൊലപ്പെടുത്തി
- Published by:ASHLI
- news18-malayalam
Last Updated:
ഇത് കണ്ട് കുട്ടി കരഞ്ഞപ്പോള്‍ പ്രതികള്‍ കുട്ടിയെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു
ജിന്ദ്: അഞ്ചുവയസ്സുകാരിയെയും അമ്മയെയും അയല്‍വാസികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. കുട്ടിയെ കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദില്‍ ഏപ്രില്‍ 21നാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റുചെയ്തു. ഏപ്രില്‍ 24ന് തന്റെ അയല്‍വാസികള്‍ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സോനാക്ഷി സിംഗ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു.
ബലാത്സംഗം നടന്ന് പിറ്റേദിവസം ബോധം തിരിച്ചുകിട്ടിയപ്പോള്‍ കുട്ടി പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തിയതായി അമ്മ പറഞ്ഞു. കുട്ടിയുടെ വായില്‍ നിന്ന് രക്തം വന്നിരുന്നുവെന്നും കഴുത്തില്‍ മുറിവുണ്ടായിരുന്നുവെന്നും അമ്മ പോലീസിനെ അറിയിച്ചു. കുട്ടിയുടേത് സ്വാഭാവിക മരണമാണെന്ന് കരുതി കുടുംബം കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തു. ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെയാണ് കുഞ്ഞിന്റെ മൃതദേഹം അടക്കിയത്. അമ്മ പരാതി നല്‍കിയതിന് ശേഷം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിന് ശേഷം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതായും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
advertisement
ആദ്യം അമ്മയെയാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത് കണ്ട് കുട്ടി കരഞ്ഞപ്പോള്‍ പ്രതികള്‍ കുട്ടിയെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Location :
Haryana
First Published :
May 01, 2025 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹരിയാനയില്‍ അഞ്ചുവയസ്സുകാരിയെയും അമ്മയേയും കൂട്ടബലാത്സംഗത്തിനിരയാക്കി; കുഞ്ഞിനെ കൊലപ്പെടുത്തി