• HOME
  • »
  • NEWS
  • »
  • crime
  • »
  • Bevco Self Service shop | ഷോപ്പിൽ നിന്നും ഫുൾ ബോട്ടിൽ മോഷ്ടിച്ച 'മാന്യനെ' കണ്ടെത്തി

Bevco Self Service shop | ഷോപ്പിൽ നിന്നും ഫുൾ ബോട്ടിൽ മോഷ്ടിച്ച 'മാന്യനെ' കണ്ടെത്തി

മാസ്‌കും നീല ഷര്‍ട്ടും ധരിച്ചെത്തിയ ഇയാളുടെ പെരുമാറ്റം വളരെ മാന്യമായ രീതിയിലായിരുന്നതിനാല്‍ ആരും സംശയിച്ചതുമില്ല

  • Share this:
    കൊല്ലം: കൊല്ലം ആശ്രാമത്തെ ബിവറേജ് ഔട്ട്ലെറ്റില്‍ നിന്ന് ഓള്‍ഡ് മങ്കിന്റെ ഫുള്‍ ബോട്ടില്‍ മോഷ്ടിച്ച യുവാവിനെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

    കഴിഞ്ഞ ദിവസം രാത്രി 8.45ന് ഔട്ട്ലെബിവറേജ് ഔട്ട്‌ലെറ്റിലെത്തിയ യുവാവാണ് കുപ്പി മോഷ്ടിച്ചത്. മാസ്‌കും നീല ഷര്‍ട്ടും ധരിച്ചെത്തിയ ഇയാളുടെ പെരുമാറ്റം വളരെ മാന്യമായ രീതിയിലായിരുന്നതിനാല്‍ ആരും സംശയിച്ചതുമില്ല.
    വന്നയുടനെ ഇയാള്‍ 910 രൂപയുടെ ഓള്‍ഡ് മങ്ക് റമ്മിന്റെ ഒരു ഫുള്‍ ബോട്ടില്‍ എടുത്ത് രഹസ്യമായി അരയിലേക്ക് കയറ്റുന്നത് CCTV ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

    കുപ്പി എടുത്തതിന് ശേഷം മദ്യം വാങ്ങാനെത്തിയ മറ്റൊരാളുമായി സൗഹൃദം നടിച്ച് മോഷ്ടാവ് കൗണ്ടറിലേക്ക് നടക്കുകയും ഇയാളോട് താന്‍ പുറത്തുനില്‍ക്കാമെന്നു പറഞ്ഞ് യുവാവ് സ്ഥലം വിടുകയുമായിരുന്നു. ഇയാള്‍ക്കൊപ്പം വന്നതാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പ്രതി ഇങ്ങിനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു. വാളത്തുങ്കല്‍ സ്വദേശിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞ പോലീസ് യുവാവിനെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു.

    Bevco Facebook Instagram: ഇനി ധൈര്യമായി 'ഷെയറിടാം' ബെവ്കോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി

    തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ (Social Media) വ്യാജന്മാരെ നേരിടാൻ ബിവറേജസ് കോർപറേഷൻ (Beverages Corporation) തന്നെ നേരിട്ടെത്തി. ബെവ്കോയുടെ (Bevco) മുദ്രവെച്ച് വ്യാജ അക്കൗണ്ട് (Fake Social Media Account) ഉണ്ടാക്കുകയും അതുവഴി വ്യാജ മദ്യബുക്കിങ് വരെ തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോർപറേഷൻ സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ തീരുമാനിച്ചത്.

    ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമാണ് കോർപറേഷൻ അക്കൗണ്ട് തുടങ്ങിയത്.

    കഴിഞ്ഞ ഏതാനും നാളുകളായി ബിവറേജസ് കോർപറേഷനെ വ്യാജന്മാർ പിന്തുടരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ കോർപറേഷന്റെ മുദ്ര വച്ച് അക്കൗണ്ടുകൾ തുടങ്ങി വ്യാജ മദ്യബുക്കിങ് വരെ നടക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വ്യാജ മദ്യ ബ്രാൻഡുകളുടെ പരസ്യം വരെ ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

    Also Read- Karunya Lottery| KSEB ജീവനക്കാരന് അടിച്ചത് 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം

    പരാതി നൽകിയും വ്യാജൻമാരെ പൂട്ടിച്ചും മടുത്തപ്പോഴാണ് ഇനി നേരിട്ടു കളത്തിലിറങ്ങാമെന്ന് ബെവ്കോ തീരുമാനിച്ചത്. ബെവ്കോ ഷോപ്പുകൾ, വെയർഹൗസുകൾ തുടങ്ങിയവയുടെ എണ്ണവും ചിത്രങ്ങളും ഗ്രാഫിക്സും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യക്കുപ്പിയുടെ പടവും ബ്രാൻഡും പ്രദർശിപ്പിക്കാൻ പാടില്ലെന്നത് കൊണ്ടാണ് പകരം ഗ്രാഫിക്സ് ഇറക്കിയത്.

    ക്യൂ നിൽക്കാതെ മദ്യം വാങ്ങാവുന്ന ഷോപ്പുകളുടെ എണ്ണവും ചിത്രവും അക്കൗണ്ടിൽ നൽകിയിട്ടുണ്ട്. വിലയും വിശദ വിവരങ്ങളും നോക്കാൻ വെബ്സൈറ്റ് ലിങ്കും നൽകി. ബെവ്കോയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എത്തും.

    Also Read- Mullaipperiyar | മുല്ലപ്പെരിയാർ വിഷയം സുപ്രീം കോടതിയിൽ; നിലവിലെ ജലനിരപ്പ് കേരളം കോടതിയെ അറിയിക്കും

    നിലവിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ 20 ബെവ്കോ ഷോപ്പുകളിൽ ബുക്ക് ചെയ്ത് ലഭിക്കുന്ന സമയത്ത് ചെന്ന് ക്യൂ നിൽക്കാതെ മദ്യം വാങ്ങാം. ഫേസ്ബുക്ക് അക്കൗണ്ടിൽ ഇതിനും ലിങ്ക് നൽകിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ ആകുന്നതോടെ ക്യൂ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.
    Published by:Karthika M
    First published: