advertisement

ആലപ്പുഴയിൽ ഗുണ്ടാസംഘം ബാർ അടിച്ച് തകർത്ത് വിലകൂടിയ മദ്യം 20 ലിറ്ററിലധികം മോഷ്ടിച്ചു

Last Updated:

അക്രമികള്‍ വാള്‍ വീശി ആളുകളെ വിരട്ടിയോടിക്കുകയും ബാറിലെ മദ്യക്കുപ്പികളടക്കം അടിച്ച് തകര്‍ക്കുകയുമായിരുന്നു. തുടർന്ന് 20 ലിറ്ററിലധികം വിലകൂടിയ മദ്യം ബാറില്‍നിന്നും ഇവര്‍ മോഷ്ടിക്കുകയും ചെയ്തു

News18
News18
ആലപ്പുഴ ആര്‍ത്തുങ്കലില്‍ നാലംഗസംഘം ബാര്‍ അടിച്ച് തകര്‍ത്തു. ചള്ളിയിലെ കാസില്‍ ബാറിലാണ് അക്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആക്രമികൾ മുഖമൂടി ധരിച്ച് വാളുമായാണ് എത്തിയത്.
അക്രമികള്‍ വാള്‍ വീശി ആളുകളെ വിരട്ടിയോടിക്കുകയും ബാറിലെ മദ്യക്കുപ്പികളടക്കം അടിച്ച് തകര്‍ക്കുകയുമായിരുന്നു. തുടർന്ന് 20 ലിറ്ററിലധികം വിലകൂടിയ മദ്യം ബാറില്‍നിന്നും ഇവര്‍ മോഷ്ടിക്കുകയും ചെയ്തു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യംചെയ്തതിന് ശേഷമേ അക്രമത്തിന് പിന്നിലെ കാരണം സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂ, വിഷ്ണു ഗോപി എന്ന ഗുണ്ടയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. രണ്ടാഴ്ച മുമ്പ് ഇതേ ബാറില്‍ ഒരു ഗുണ്ടാസംഘമെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ ഗുണ്ടാസംഘം ബാർ അടിച്ച് തകർത്ത് വിലകൂടിയ മദ്യം 20 ലിറ്ററിലധികം മോഷ്ടിച്ചു
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement