തിരുവനന്തപുരം ഇരട്ടക്കൊലപാതകം: നേതൃത്വം നൽകിയവരെ പിടികൂടാൻ സമഗ്ര അന്വേഷണം; നിർദേശം നൽകിയതായി മുഖ്യമന്ത്രി

Last Updated:

കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും.

തിരുവനന്തപുരം: വെഞ്ഞാറംമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പൊലീസിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനും, മിഥിലാജിനും മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ DYFI നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
advertisement
ഇന്നലെ അർധരാത്രിയാണ് വെമ്പായം സ്വദേശികളായ മിഥിലാജ് (32), ഹഖ് മുഹമ്മദ് (25) എന്നിവരെ ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊന്നത്. സംഭവത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
advertisement
DYFI പ്രവർത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് നേതൃത്വം അറിയാതെ നടക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ [NEWS] ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധമില്ല; കോൺഗ്രസ് ഗുണ്ടകളെ പോറ്റുന്ന പാർട്ടിയല്ലെന്ന് ചെന്നിത്തല [NEWS]
കസ്റ്റഡിയിൽ എടുത്തവരിൽ രണ്ട് പേർ മേയ് മാസത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ കലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24)നെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.
advertisement
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സി.പി.എം തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധി തവണ ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം ഇരട്ടക്കൊലപാതകം: നേതൃത്വം നൽകിയവരെ പിടികൂടാൻ സമഗ്ര അന്വേഷണം; നിർദേശം നൽകിയതായി മുഖ്യമന്ത്രി
Next Article
advertisement
രാഷ്ട്രപതിയുടെ കേരള സന്ദർശനം: ശബരിമല, ശിവഗിരി ഉൾപ്പെടെ നാല് ദിവസത്തെ പരിപാടികൾ
രാഷ്ട്രപതിയുടെ കേരള സന്ദർശനം: ശബരിമല, ശിവഗിരി ഉൾപ്പെടെ നാല് ദിവസത്തെ പരിപാടികൾ
  • രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെ നാല് ദിവസത്തെ സന്ദർശനം ഈ മാസം 21-ന് ആരംഭിക്കും.

  • ശബരിമല, ശിവഗിരി, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് സന്ദർശിക്കും.

  • മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം, വിവിധ പരിപാടികളിൽ പങ്കെടുക്കും.

View All
advertisement