കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ വിധിച്ച് കോടതി; പണം നല്‍കിയില്ലെങ്കിൽ 3 മാസം ‌തടവ്

Last Updated:

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കോടതി സ്വമേധയ കേസെടുത്തത്

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി. സെപ്റ്റംബർ 15നകം പിഴ നൽകാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവും അഭിഭാഷകവൃ‌ത്തിയിൽ മൂന്നു വർഷത്തെ വിലക്കും നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിനാസ്പദമായ ട്വീറ്റുകളുടെ പേരിൽ മാപ്പു പറയില്ലെന്ന നിലപാടിൽ ഭൂഷൺ ഉറച്ചു നിന്നതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ച് ശിക്ഷ വിധിച്ചത്‌.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കോടതി സ്വമേധയ കേസെടുത്തത്. ഭൂഷണിന്‍റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്നുമായിരുന്നു കോടതി വിലയിരുത്തൽ.
You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]Viral Video | പട്ടത്തിനൊപ്പം പറന്നുയർന്ന് മൂന്നു വയസുകാരി; അത്ഭുതകരമായി രക്ഷപെട്ടു [NEWS] തിരുവനന്തപുരം ഇരട്ടക്കൊലപാതകം: നേതൃത്വം നൽകിയവരെ പിടികൂടാൻ സമഗ്ര അന്വേഷണം; നിർദേശം നൽകിയതായി മുഖ്യമന്ത്രി [NEWS]
കോടതിയലക്ഷ്യ കേസിലെ വാദത്തിനിടെ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ നടത്തിയ പ്രസ്താവന വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കോടതിയലക്ഷ്യമായി സുപ്രീംകോടതി കണ്ടെത്തിയ രണ്ട് ട്വീറ്റുകൾക്ക് മാപ്പ് പറയാൻ വിസമ്മതിച്ച ഭൂഷൺ,"ഞാൻ കരുണ ആവശ്യപ്പെടുന്നില്ല. ഞാൻ ഔദാര്യത്തിനായി അപേക്ഷിക്കുന്നില്ല. കോടതി ചുമത്തുന്ന ഏത് ശിക്ഷയും ഞാൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നു" എന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനോട് അന്ന് പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/India/
കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ വിധിച്ച് കോടതി; പണം നല്‍കിയില്ലെങ്കിൽ 3 മാസം ‌തടവ്
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement