നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ കന്യാകുമാരി സ്വദേശിയുടെ ജീൻസിൽ പ്രത്യേക അറ; ഒളിപ്പിച്ചത് കണ്ടെത്തി കസ്റ്റംസ്
- Published by:meera_57
- news18-malayalam
Last Updated:
ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു
നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്നുമെത്തിയ യാത്രികനിൽ നിന്നും ഒന്നര കോടിയുടെ സ്വർണം പിടികൂടുകയായിരുന്നു.
ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീൻ കസ്റ്റംസിന്റെ പിടിയിലായി. സ്വർണക്കടത്ത് തിരിച്ചറിയാതിരിക്കാൻ ജീൻസിൽ പോക്കറ്റ് തുന്നിചേർത്തിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്.
ഇക്കൊല്ലം ബംഗളുരുവിൽ 1.9 കോടി വിലമതിക്കുന്ന 74 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കുഞ്ഞുങ്ങളെ മറയാക്കി മാതാപിതാക്കൾ കടത്താൻ ശ്രമിച്ചത് വാർത്തയായിരുന്നു. കുട്ടികളെ മറയാക്കി ദമ്പതികൾ ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് 1.9 കോടി രൂപയുടെ സ്വർണം കടത്തുകയായിരുന്നു. സ്വർണക്കടത്ത്, കസ്റ്റംസ് തീരുവ വെട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുടുംബത്തെ മറയായി ഉപയോഗിക്കുന്ന കള്ളക്കടത്തുകാരാണ് പുതിയ രീതിയിൽ പിടിക്കപ്പെടുന്നത്.
advertisement
കസ്റ്റംസ് അധികൃതരുടെ വർധിച്ച നിരീക്ഷണത്തെത്തുടർന്ന് കള്ളക്കടത്തുകാരും സ്വർണം കടത്താനുള്ള നൂതന മാർഗങ്ങളിലേക്ക് തിരിയുകയാണെന്ന് റിപ്പോർട്ട്. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്ന നിരവധി കേസുകളാണ് പലപ്പോഴായി പിടിക്കപ്പെട്ടിട്ടുള്ളത്.
Summary: Gold worth Rs 1.5 crores was confiscated from a Kanyakumari native upon his arrival at Nedumbassery International Airport in Kochi. Khader Moideen had ingeniously designed pockets sewn into his jeans to conceal 20 large gold bars. He even attempted to smuggle the gold through the green channel
Location :
Thiruvananthapuram,Kerala
First Published :
May 11, 2024 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ കന്യാകുമാരി സ്വദേശിയുടെ ജീൻസിൽ പ്രത്യേക അറ; ഒളിപ്പിച്ചത് കണ്ടെത്തി കസ്റ്റംസ്