Kerala Gold Smuggling | ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണ കള്ളകടത്ത് കേസ് പ്രതി സന്ദീപ് നായര്‍

Last Updated:

ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മന്ത്രി കെ.ടി ജലീല്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നു.

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ 164 മൊഴി നല്‍കിയ ശേഷമാണ് സന്ദീപ് ജീവന് ഭീഷണിയുള്ളതായി എന്‍ഐഎ കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും.
സ്വർണ കള്ളക്കടത്തില്‍ തനിക്കറിയാവുന്ന കര്യങ്ങള്‍ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിയായി നല്‍കിയ ശേഷമാണ് ജീവന് ഭീഷണിയുണ്ടെന്ന് സന്ദീപ് പറയുന്നത്. അതേസമയം, മന്ത്രി കെ.ടി ജലീല്‍ ഇരുപത്തിയാറര ലക്ഷം രൂപ മാത്രമാണ് തന്റെ സമ്പാദ്യമെന്ന് എന്‍ഫോഴ്‌സ്മെന്റിനെ അറിയിച്ചു.
സ്വർണ കള്ളക്കടത്ത് കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം വിയ്യൂര്‍ ജയിലില്‍ തുടരാനാകില്ലെന്നും ജയില്‍ മാറ്റം വേണമെന്നും സന്ദീപ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സന്ദീപ് മാപ്പ് സാക്ഷിയാകാന്‍ നടത്തുന്ന ശ്രമത്തിന് ചുവടുപിടിച്ച് മറ്റ് മൂന്ന് പ്രതികള്‍ കൂടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ മാപ്പ് സാക്ഷികള്‍ ഉണ്ടാകുമെന്നാണ് അന്വേഷണസംഘവും പ്രതീക്ഷിക്കുന്നത്.
advertisement
You may also like:ചാനൽ റേറ്റിംഗിൽ കൃത്രിമം കാണിച്ചു; റിപ്പബ്ലിക് ഉൾപ്പെടെ മൂന്നു ചാനലുകൾക്ക് ഇനിമുതൽ പരസ്യമില്ലെന്ന് ബജാജ് [NEWS]അബ്ദുള്ളക്കുട്ടിയുടെ കാർ അപകടം; അസ്വാഭാവികതയില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് [NEWS] ഏഴു മാസത്തിനിടെ കോവിഡ് ബാധിച്ചത് മൂന്നുതവണ; രാജ്യത്തെ ആദ്യത്തെ സംഭവം തൃശൂരിൽ [NEWS]
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അടുത്ത ചൊവ്വാഴ്ച വിധി പറയും.
advertisement
സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് സ്വപ്നയുടെ വാദം. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി.രാജു വാദിച്ചു. ജാമ്യാപേക്ഷയില്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടെന്നും ഇ.ഡി വാദിച്ചു.
സ്വപ്നയ്‌ക്കെതിരായ കുറ്റങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഉന്നതസ്വാധീനമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മന്ത്രി കെ.ടി ജലീല്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നു.
advertisement
19.5 സെന്റ് സ്ഥലവും വീടുമാണുള്ളത്. കാനറ ബാങ്ക് വളാഞ്ചേരി ശാഖയിലെ അഞ്ചുലക്ഷം രൂപയുടെ ഹോം ലോണുണ്ട്.സ്വർണാഭരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് പോലും ഇല്ല. മലപ്പുറം ജില്ലയിലെ രണ്ട് കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകളുണ്ട്. 1.50 ലക്ഷം രൂപയില്‍ താഴെവരുന്ന ഫര്‍ണിച്ചറുകളും 1500 പുസ്തകങ്ങളും വീട്ടിലുണ്ട്. ഭാര്യയുടെ 27 വര്‍ഷത്തെ ശമ്പള സമ്പാദ്യമായി 22 ലക്ഷം രൂപ. തന്റെ സമ്പാദ്യം 4.5 ലക്ഷം രൂപയുമാണ്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആറുതവണ വിദേശയാത്ര നടത്തി രണ്ടുതവണ യുഎഇയിലും ഓരോതവണ വീതം റഷ്യ, അമേരിക്ക, മാലിദ്വീപ്, ഖത്തര്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling | ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണ കള്ളകടത്ത് കേസ് പ്രതി സന്ദീപ് നായര്‍
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement